CinemaLatest NewsNEWS

ഫേസ്ബുക് ലൈവിനിടെ അധിക്ഷേപ കമന്റ്; ചുട്ട മറുപടി നൽകി നടി

നടിമാർ പലപ്പോഴും പല കാര്യങ്ങൾ അറിയിക്കാൻ ഫേസ്ബുക്കിൽ ലൈവ് വരുന്നത് സാധാരണം ആണ്. പലപ്പോഴും അതിനടിയിൽ അശ്ലീലവും അധിക്ഷേപവുമായ കമെന്റുകളുമായി ഞരമ്പ് രോഗികൾ എത്താറുണ്ട്. ചിലർ ഇത് ശ്രദ്ധിക്കാറില്ല. പക്ഷെ ചിലർ ഇതിനു ചുട്ട മറുപടി നൽകാറുണ്ട്. ഇത്തവണ നടി രസ്‌ന പവിത്രന്‍ ആണ് നല്ല ഉഗ്രൻ മറുപടിയുമായി എത്തിയിരിക്കുന്നത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്ര്യങ്ങളെ കുറിച്ച് പറയാൻ വന്നതായിരുന്നു നടി രസ്ന പവിത്രൻ. വസ്ത്രങ്ങൾ പുതിയത് വേണം എന്ന് വാശി പിടിക്കാതെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ക്യാംപിലേക്ക് ഉപയോഗിക്കണമെന്ന് രസ്‌ന വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഇതിനിടെ ആണ് ഒന്ന് പൊടി എന്നൊരു കമന്റുമായി ഒരാൾ എത്തിയത്. തക്ക സമയത്ത് തന്നെ മറുപടി നൽകിയ രസ്ന ചുണയുണ്ടെങ്കിൽ ഒന്നുടെ വിളിക്കാൻ അയാളെ വെല്ലുവിളിക്കുകയും ചെയ്തു. ഇത്തരം വൃത്തികെട്ട സംസ്‌കാരം ഇനിയെങ്കിലും മാറ്റണമെന്നും ഇത്തരത്തില്‍ തെറി വിളിക്കുന്നവര്‍ക്ക് തക്കതായി മറുപടി നല്‍കണമെന്നും രസ്‌ന പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close