CinemaLatest NewsMollywoodNEWS

പൂവണിയുന്നത് സംവിധായകനാകണം എന്ന സ്വപ്നം: ഹരിശ്രീ അശോകൻ

നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി. താൻ ഒൻപത് വർഷമായി കാണുന്ന സ്വപ്നം ആണ് ഇപ്പോൾ പൂവണിയുന്നതെന്ന് പറയുകയാണ് ഹരിശ്രീ അശോകൻ. ഒൻപത് വര്ഷം മുൻപാണ് നടനിൽ നിന്നും സംവിധായകൻ ആകണം എന്ന് തീരുമാനിച്ചത്. ഇപ്പോൾ ആണ് അതിനു പറ്റിയ കഥയും പശ്ചാത്തലവും ലഭിച്ചത്.

സിനിമ മേഖലയിലെ സുഹൃത്തുക്കളിൽ നിന്നും നല്ല പ്രോത്സാഹനവും പിന്തുണയും ഇക്കാര്യത്തിൽ ലഭിക്കുന്നുണ്ട്. ധാരാളം ഉപദേശങ്ങളും ടിപ്പ്‌സും അവർ നല്കുന്നുണ്ട്.സിദ്ദിഖ്, ലാല്‍ എന്നിവരില്‍ തിരക്കഥയെക്കുറിച്ചുള്ള ഉപദേശങ്ങള്‍ ഞാന്‍ തേടിയിട്ടുമുണ്ട്. ലോക്കല്‍ സ്റ്റോറിയുടെ പൂജ സെപ്റ്റംബര്‍ മൂന്നിന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി , സുരഭി സന്തോഷ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്

Tags

Post Your Comments


Back to top button
Close
Close