BollywoodCinemaGeneralLatest News

വിവാദ നടി രാധികയെക്കുറിച്ച് അറിയാത്ത കാര്യങ്ങള്‍; ചിത്രങ്ങള്‍

ബോളിവുഡിലെ വിവാദ നടിയാണ് രാധിക ആപ്തെ. സ്വകാര്യ ചിത്രങ്ങള്‍ പുറത്തായതോടെ പലപ്പോഴും വിവാദത്തിലായ നടി രാധിക സിനിമാ മേഖലയില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന വ്യക്തികൂടിയാണ്.

സിനിമയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ രാധിക തമിഴ് നാട് സ്വദേശിയാണ്. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ രാധിക ബോള്‍ഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഒരു മടിയും കാണിക്കാറില്ല.

കാസ്റ്റിംഗ് കൗച്ച് വിഷയത്തില്‍ ബോളിവുഡിലെ സിംഹാസനങ്ങള്‍ അടക്കി വാഴുന്ന ചില പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന് രാധിക ആപ്‌തെ ‘ബോളിവുഡ്സ് ഡാര്‍ക്ക് സീക്രട്ട്സി’ല്‍ പറയുന്നു. ‘ഇവിടെ പലര്‍ക്കും അവര്‍ ദൈവങ്ങളാണ്, ശക്തരാണ്. വായ്തുറന്നാല്‍ പിന്നെ കരിയര്‍ ഉണ്ടാകില്ല എന്നാണ് ഭീഷണികള്‍.’- രാധിക പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close