MollywoodMovie ReviewsNEWS

ആരോഗ്യത്തിന് ആശ്വാസകരമാകുന്ന തീവണ്ടി; ‘തീവണ്ടി’-ഫിലിം റിവ്യൂ

നിരൂപണം; അരവിന്ദ് പരമേശ്വരന്‍പിള്ള

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മഴക്കെടുതി കേരളത്തില്‍ നാശം വിതച്ചപ്പോള്‍ തന്റെ സഹജീവികള്‍ക്ക് കൈത്താങ്ങായി ടോവിനോ തോമസ്‌ എന്ന പുതു തലമുറയുടെ വീര നായകന്‍ ഓരോ ദിനവും ഓരോ നിമിഷവും അവരില്‍ ഒരാളായി കൂടെയുണ്ടായിരുന്നു, അക്ഷണിതരായ പാവങ്ങൾക്ക് താങ്ങായും, തണലായും എല്ലാം മറന്ന് കൂടെ ചേര്‍ന്ന ടോവിനോയുടെ ‘തീവണ്ടി’ എന്ന ചിത്രം തിയേറ്ററിലെത്തുമ്പോള്‍ ആഘോഷത്തോടെ പ്രേക്ഷകര്‍ അതിനെ സ്വീകരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആളരവമാണ് തിയേറ്റര്‍ പരിസരത്തെ പ്രഭാതത്തില്‍ പ്രകടമായതും. പുകയൂതി ജീവിതം ഹോമിച്ച നായകന്‍റെ ഹൃദയ ബന്ധങ്ങളുടെ കഥയുടെ യാത്ര ആരംഭിച്ചതോടെ ഓരോ പ്രേക്ഷകനും സ്ക്രീനിലേക്ക് കണ്ണെറിഞ്ഞു. തലചായ്ക്കാൻ തന്റെ വീടും വിശക്കുന്നവർക്ക് ഭക്ഷണവും നൽകി കേരള ജനതയ്ക്ക് മുന്നില്‍ താരപരിവേഷമില്ലാതെ ‘തീവണ്ടി’ പോലെ കുതിച്ചോടിയ ടോവിനോയുടെ പുകയൂതല്‍ ലഹരി ഇതാ ഇവിടെ തുടങ്ങുകയായി. 

ഫെലിനി സംവിധാനം ചെയ്തു വിനിവിശ്വലാൽ തിരക്കഥ നിര്‍വഹിച്ച ചിത്രമാണ് ‘തീവണ്ടി’. പ്രമുഖ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ്‌ സിനിമാസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ടോവിനോ തോമസ് സംയുക്ത വർമ്മ ,സുരാജ് വെഞ്ഞാറമൂട്,സൈജു കുറുപ്പ് എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന താരങ്ങള്‍.

‘ചിറകുള്ള പക്ഷിയ്ക്ക് ചിറകില്ലാതെ പറക്കാൻ കഴിയില്ല’ എന്നതു പോലെയാണ് നമ്മുടെ കഥാനായകന്‍! . പുകയില്ലാതെ ജീവിക്കാന്‍ കഴിയാത്ത ബിനീഷ് ദാമോദരന്‍ എന്ന യുവാവിലൂടെയാണ് സിനിമയുടെ പ്രയാണം. .പ്രണയം ,രാഷ്ട്രീയം ,നർമ്മം എന്നീ ചേരുവകളിലൂടെ കൂകി പായുന്ന തീവണ്ടിയില്‍ നല്ലൊരു രചനാ വൈഭവം പ്രകടമായി കാണാം. സിഗരറ്റും, ബിനീഷ് ദാമോദരനും ഇവർക്കു ചുറ്റും നടക്കുന്ന മറ്റുകഥാപാത്രങ്ങളുടെ സാന്നിധ്യവും, ഇടപെടലുകളും കാഴ്ചപ്പാടുകളും മറ്റുള്ളവരെ ഏങ്ങനെ സ്വാധീനിക്കുന്നുവെന്നും അതിന്റെ അനന്തരഫലമായി ഉണ്ടാകുന്ന രുപാന്തരവും ‘തീവണ്ടി’ എന്ന ചിത്രത്തിലൂടെ തിരക്കഥകൃത്തും സംവിധായകനും പ്രേഷകരിലേക്ക് എത്തിക്കുവാൻ ശ്രമിച്ചിട്ടുണ്ട്.

‘കൂതറ’ എന്ന ചിത്രത്തിനുശേഷമുള്ള വിനിവിശ്വലാലിന്റെ രചന ലളിതമായ സംഭാഷണങ്ങള്‍ കൊണ്ട് കൂടുതല്‍ മനോഹരമാകുന്നു. ആവിഷ്കരണരീതികൊണ്ടും, പുതുമകൊണ്ടും ഫെലിനി എന്ന സംവിധായകനും തന്റെ ആദൃ ചിത്രത്തിലൂടെ പ്രേഷക ശ്രദ്ധനേടുവാൻ കഴിഞ്ഞിട്ടുണ്ട്. മുന്നുവർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ചിത്രം അദ്ധേഹത്തിന്റെ പ്രയത്നത്തിന്റെ ഫലമെന്നു നിസ്സംശയം പറയാം.
പുകവലി മൂലമുണ്ടാകുന്ന ബിനീഷ് ദാമോദരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് തീവണ്ടിയിലൂടെ അണിയറപ്രവർത്തകർ ആവിഷ്കരിക്കുന്നത്. ആദ്യ പകുതിയിൽ പ്രണയവും പുകയും തമ്മിലുള്ള മത്സരത്തിൽ നിന്നും, രണ്ടാം പകുതിയിൽ പുകയും രാഷ്ട്രിയവും തമ്മിലുളള മത്സരമായി ചിത്രം പരിണാമം കൈവരിക്കുന്നു. കഥാനന്തരം ചുംബനമെന്ന മധുരമേറിയ ലഹരിയിൽ ബീനിഷും, ദേവിയും തമ്മിലുള്ള പ്രണയം വീണ്ടും പൂവണിയുന്നു. ജീവനുള്ള ലഹരിയാണ് പ്രണയമെന്നും കഥാനന്തരം പറഞ്ഞുവയ്ക്കുന്നു.

‘ആയിരം സിഗരറ്റിന്റെ ലഹരിയേക്കാളും മധുരമേറിയത് അഴകുള്ള പെണ്ണിന്റെ ആദ്യ ചുംബനം തന്നെയാണെന്ന’ ചിത്രത്തിലെ കാമ്പുള്ള സംഭാഷണം കയ്യടി നേടുന്നു. പ്രേഷകന്റെ മുൻവിധിയിൽ നിന്നും കഥയുടെ ഗതിയിൽ ഉണ്ടാകുന്ന ദിശമാറ്റം സിനിമയെ കുടുതൽ ദൃശൃമനോഹരമാക്കിയിട്ടുണ്ട്.

സ്ക്രീനിനു പുറത്തെ സൂപ്പര്‍ നായകനെ പോലെ ക്യാമറയ്ക്ക് മുന്നിലും നാട്യമില്ലാതെ അഭിനയിക്കാന്‍ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച ടോവിനോ തോമസിന് കഴിഞ്ഞിട്ടുണ്ട്. സംയുക്ത മോനോൻ,സുരാജ് വെഞ്ഞാറമൂട്,സൈജുകുറുപ്പ്,സുധീഷ്,ഷമ്മിതിലകൻ , സുരഭി,രാജേഷ് ശർമ്മ എന്നിവരും കഥപാത്രങ്ങളോട് നുറുശതമാനം നീതിപുലർത്തിയിരിക്കുന്നു.

പറയാനുള്ള കാര്യം അധികംവലിച്ചുനീട്ടാതെ പ്രേഷകമനസ്സുകളിൽ സന്നിവേശിപ്പിക്കുന്നതില്‍ അണിയറപ്രവത്തകർ വിജയിച്ചു.
കൈലാസ് മോനോന്റെ സംഗീതവും, ഗൗതം ശങ്കറിന്റെ ഛായഗ്രഹണവും അപ്പു ഭട്ടതിരിയുടെ ചിത്രസംയോജനവും ചിത്രത്തെ വർണ്ണമനോഹരമാക്കുന്നു..

തിരിച്ചറിവാണ് ഏറ്റവും മനോഹരമായ ലഹരി, ആ തിരിച്ചറിവ് തന്നെയാണ് ‘തീവണ്ടി’ എന്ന ചിത്രത്തിന്റെ ഭംഗി.

‘പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്’; തീവണ്ടിയ്ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.

Tags

Post Your Comments


Back to top button
Close
Close