BollywoodGeneralNEWS

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി സാമ്പത്തിക ബുദ്ധിമുട്ടില്‍; രക്ഷയ്ക്കെത്തി അക്ഷയ് കുമാര്‍

ആസിഡ് ആക്രമണത്തിനു ഇരയായ ലക്ഷ്മി അഗര്‍വാളിന് അഞ്ച് ലക്ഷം രൂപ നല്‍കി അക്ഷയ് കുമാര്‍. താന്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ഒരു വര്‍ഷമായി തനിക്ക് ജോലിയില്ലെന്നും ലക്ഷ്മി പറയുന്നു. കോള്‍സെന്‍ററിലും ബ്യൂട്ടിപാര്‍ലറിലുമൊക്കെ ജോലിയ്ക്ക് ശ്രമിച്ചെങ്കിലും ആരും തന്നെ നിയമിക്കാന്‍ തയ്യാറാകുന്നില്ലെന്നും ലക്ഷ്മി പറയുന്നു.

ലക്ഷ്മിയുടെ ദുരിതം അറിഞ്ഞ അക്ഷയ്കുമാര്‍ ലക്ഷ്മിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതോടെ ഇപ്പോള്‍ നിരവധിപ്പേര്‍ സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Tags

Post Your Comments


Back to top button
Close
Close