GeneralNEWS

പരിഭവത്തിന് അപ്രതീക്ഷിത ട്വിസ്റ്റ്‌; ഡോകട്ര്‍ ബിജുവിനെ മനസ്സിലേക്ക് ചേര്‍ത്ത് നിര്‍ത്തി ജോയ് മാത്യു

ഡോക്ടര്‍ ബിജുവിന്റെയും, ജോയ് മാത്യുവിന്റെയും പരിഭവത്തിന് അപ്രതീക്ഷിത മായ പരിസമാപ്തി. ജോയ് മാത്യൂവിന്റെ ഷട്ടര്‍ എന്ന ചിത്രത്തിന് അവാര്‍ഡ്‌ നിഷേധിച്ചെന്ന കാരണത്താല്‍ ജോയ് മാത്യൂ തന്നെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു ആരോപിച്ച് ഡോക്ടര്‍ ബിജു നല്‍കിയ കേസാണ് ഇരുവരുടെയും ഒന്നാകലോടെ അവസാനിച്ചത്.

ഈ വിഷയത്തില്‍ ഡോക്ടര്‍ ബിജുവിനോട് താന്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് ജോയ് മാത്യൂ അറിയിച്ചതോടെ ഇരുവരും തമ്മില്‍ സംസാരിച്ച് കാര്യങ്ങള്‍ പരിഹരിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.
ഇരുവരുടെയും വക്കീലിന്റെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ പരസ്പരം തുറന്നു പറയുകയും ഒടുവില്‍ വര്‍ഷങ്ങളുടെ പ്രശ്നം രമ്യതയില്‍ അവസാനിപ്പിച്ചു പരസ്പരം ചേര്‍ന്ന് നിന്നുള്ള ഫോട്ടോയും പങ്കുവെച്ചായിരുന്നു ഇരുവരുടെയും മടക്കം.

Tags

Related Articles

Post Your Comments


Back to top button
Close
Close