BollywoodGeneralLatest News

തന്റെ കഴുത്തില്‍ മുഖം പൂഴ്‍‍ത്തി അയാള്‍ പറയും, നിന്റെ മണം എനിക്ക് ഇഷ്ടമാണ്’; സംവിധായകനെതിരെ നടി

ബോളിവുഡ് വിവാദ നായിക കങ്കണ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സംവിധായകന്‍ വികാസ് ബഹലിനെതിരെ ലൈംഗികാരോപണവുമായി നടി കങ്കണ രംഗത്ത്. ക്വീന്‍ എന്ന ചിത്രത്തില്‍ ബഹലിനൊപ്പം പ്രവര്‍ത്തിച്ച കങ്കണ വികാസിനെതിരെ ആദ്യം പരാതി ഉന്നയിച്ച സ്ത്രീയെ പിന്തുണയ്ക്കുന്നതായും പറഞ്ഞു. വിവാഹിതനായിരുന്നിട്ടും മറ്റുളളവരോടൊത്തുളള ലൈംഗികബന്ധം സാധാരണമാണെന്ന് ബഹല്‍ എപ്പോഴും പറയുമെന്ന് കങ്കണ വ്യക്തമാക്കി.

‘ഞാന്‍ അവളെ പൂര്‍ണമായും വിശ്വസിക്കുന്നു. 2014ല്‍ വിവാഹം കഴിഞ്ഞിട്ടും ക്വീനിന്റെ ചിത്രീകരണ വേളയില്‍ അദ്ദേഹം എന്നോട് അത്തരത്തില്‍ സംസാരിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞാലും മറ്റുളളവരോടൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സാധാരണമാണെന്നാണ് അദ്ദേഹം പറയാറുളളത്. നേരത്തെ ഉറങ്ങുന്നതിനും കൂടുതല്‍ അടുപ്പം കാണിക്കാത്തതിനും അദ്ദേഹം എന്നെ കളിയാക്കിയിട്ടുണ്ട്,’ കങ്കണ വെളിപ്പെടുത്തി. ‘ഞാന്‍ അദ്ദേഹത്തെ അകറ്റി നിര്‍ത്തിയിട്ടുണ്ട്. പക്ഷെ എപ്പോള്‍ കണ്ടാലും അദ്ദേഹം കെട്ടിപ്പിടിച്ചാണ് അഭിവാദ്യം ചെയ്യുക. എന്നെ ബലമായി കെട്ടിപ്പിടിച്ച്‌ എന്റെ കഴുത്തിലേക്ക് മുഖം പൂഴ്‍ത്തും. എന്റെ മുടിയില്‍ അദ്ദേഹം മൂക്ക് ചേര്‍ത്ത് മണപ്പിക്കും. നിന്റെ മണം എനിക്ക് ഇഷ്ടമാണെന്ന് പറയും,’ കങ്കണ വെളിപ്പെടുത്തി

2015ല്‍ ബോംബെ വെല്‍വെറ്റിന്റെ ചിത്രീകരണ സമയത്ത് ഗോവയില്‍ വച്ച്‌ ബഹല്‍ പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തിയതിനെ തുടര്‍ന്നു അനുരാഗ് കശ്യപ് ബഹലിനോപ്പം സ്ഥാപിച്ച ഫാന്റം ഫിലിംസ് പിരിച്ചുവിട്ടിരുന്നു. കശ്യപിനോട് നേരത്തെ യുവതി പരാതി പറഞ്ഞിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു കശ്യപ് ക്ഷമാപണം നടത്തി ഫാന്റം ഫിലിംസ് പിരിച്ചുവിട്ടത്.

Tags

Related Articles

Post Your Comments


Back to top button
Close
Close