‘നടിമാര്‍’ മോഹന്‍ലാലിനെ വില്ലനാക്കുമ്പോള്‍ ബീന ആന്റണിയ്ക്ക് പറയാനുള്ളത്

അഭിനയ രംഗത്ത് നിരവധി നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച മോഹന്‍ലാലിന് ‘നടിമാര്‍’ എന്ന സംബോധനയോടെ വില്ലന്‍ ഇമേജ് നല്‍കിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖരായ മൂന്ന്‍ നടിമാര്‍, നടിമാരായ രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവര്‍ സ്വയം പരിചയപ്പെടുത്തി കൊണ്ടായിരുന്നു ഡബ്ലുസിസിയുടെ യോഗത്തില്‍ മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ചത്.

സിനിമകളിലെ മറ്റു നിരവധി നടിമാര്‍ മോഹന്‍ലാലിന്റെ അഭിനയത്തെയും, വ്യക്തിത്വത്തെയും ബഹുമാനത്തോടെ കാണുമ്പോള്‍ ഡബ്ലുസിസി നിരയിലെ നടിമാര്‍ക്ക് മോഹന്‍ലാലിനോട് അതൃപ്തിയാണെന്നാണ് ആരാധകരുടെ അഭിപ്രായം. മോഹന്‍ലാലിനെ ജീവനുതുല്യം സ്നേഹിക്കുന്ന നിരവധി നടിമാര്‍ അവരുടെ സ്നേഹം പല വേദികളിലും പങ്കിടുമ്പോള്‍ സിനിമകളില്‍ വലുതല്ലാത്ത ചെറിയ വേഷങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ നടി ബീന ആന്റണിയ്ക്ക് പറയാനുള്ളത് സെറ്റിലെ മോഹന്‍ലാലിന്‍റെ സഹോദര സ്നേഹത്തെക്കുറിച്ചാണ്.

‘യോദ്ധ’ എന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ സഹോദരിയായി അഭിനയിച്ച നടി ബീന ആന്റണി മോഹന്‍ലാല്‍ എന്ന ജ്യേഷ്ഠ സഹോദരനെക്കുറിച്ച് പറയുന്നതിങ്ങനെ

“യോദ്ധ എന്ന സിനിമയിലെ ലാലേട്ടന്‍ ചെയ്ത കഥാപാത്രത്തിന്റെ ഏറെ പ്രിയപ്പെട്ട അനിയത്തി കഥാപാത്രമായിട്ടാണ് ഞാന്‍ അഭിനയിച്ചത്, ഭയഭക്തി ബഹുമാനത്തോടെ ഞാന്‍ കാണുന്ന ലലേട്ടനോട് കൂടുതല്‍ ഇന്റിമെസി കാണിച്ച് അഭിനയിക്കണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ശരിക്കും ടെന്‍ഷനായി. ലാലേട്ടന്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന പാത്രത്തില്‍ നിന്ന് ഞാനും കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ പേടി കൊണ്ടുള്ള ഒരു മടിയുണ്ടായിരുന്നു, പക്ഷെ ലാലേട്ടന്‍ നമ്മളെ വളരെ കൂളാക്കി നിര്‍ത്തുന്നത് കൊണ്ട് അതിനൊക്കെ സാധിച്ചു. ഇന്നും യോദ്ധയിലെ ലാലേട്ടന്റെ സഹോദരി കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ എന്നോട് പറയാറുണ്ട്‌. ജീവിതത്തില്‍ കിട്ടിയ മഹാഭാഗ്യങ്ങളില്‍ ഒന്നാണ് യോദ്ധയിലെ വേഷം”.

Share
Leave a Comment