BollywoodGeneralLatest News

അച്ഛന്റെ രണ്ടാം വിവാഹത്തിന് എന്നെ ഒരുക്കിയത് അമ്മ; താരപുത്രിയുടെ വെളിപ്പെടുത്തല്‍

താര വിവാഹം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. അതുപോലെ തന്നെയാണ് വിവാഹമോചനവും. ആരാധകരുടെ പ്രിയ താരം സെയ്ഫ് അലി ഖാൻ ആദ്യ വിവാഹബന്ധത്തില്‍ നിന്നും മോചനം നേടി നടി കരീനയെ വിവാഹം ചെയ്തു. ഇരുവര്‍ക്കും തൈമൂര്‍ എന്നൊരു മകനുമുണ്ട്. എന്നാല്‍ സെയിഫിന്റെ രണ്ടാം വിവാഹത്തിനു തന്നെ ഒരുക്കുയത് അമ്മയാണെന്ന് തുറന്നു പറയുകയാണ്‌ സെയിഫിന്റെ ആദ്യ ഭാര്യ അമൃത സിങ്ങിലെ മകള്‍ സാറാ അലി ഖാന്‍. അമൃതയിൽ സെയ്ഫിന് സാറാ അലിഖാൻ എന്ന മകളും ഇബ്രാഹിം അലിഖാൻ എന്ന മകനുമുണ്ട്.

സെയ്ഫിനൊപ്പം ‘കോഫി വിത്ത് കരൺ’ എന്ന ടെലിവിഷൻ ഷോയിൽ അതിഥിയായെത്തിയപ്പോഴാണ് സാറയുടെ വെളിപ്പെടുത്തൽ. തന്നെ അണിയിച്ചൊരുക്കി അച്ഛന്റെ വിവാഹത്തിന് പറഞ്ഞയച്ചതിനൊപ്പം, അച്ഛന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം താന്‍ അച്ഛനൊപ്പം ഉണ്ടാകണമെന്ന് അമ്മ ആവശ്യപ്പെട്ടതായും സാറാ വ്യക്തമാക്കി.

മകളുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട സെയിഫ് വിവാഹ ദിവസം താന്‍ അമൃതയ്ക്ക് കുറിപ്പ് എഴുതിയതിനെപറ്റിയും തുറന്നു പറഞ്ഞു. കരീനയുമായുള്ള തന്റെ വിവാഹദിവസം താനും അമൃതയ്ക്ക് ഒരു കുറിപ്പെഴുതി അയച്ചിരുന്നതായി വെളിപ്പെടുത്തി. ഞങ്ങൾ ജീവിതത്തിൽ പുതിയൊരു അധ്യായം തുടങ്ങുകയാണെന്നും അമൃതയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുന്നുവെന്നുമായിരുന്നു കുറിപ്പിലെ സന്ദേശമെന്നും സെയ്ഫ് പറഞ്ഞു. ‘എത്ര മനോഹരവും സാരവത്തുമായ ആധുനിക കുടുംബം’ എന്നാണ് കരൺ ജോഹർ ഇതിനോട് പ്രതികരിച്ചത്.

sara khan

Tags

Post Your Comments


Back to top button
Close
Close