Latest NewsMollywoodNEWS

മമ്മൂട്ടിയെ കാണാന്‍ വഴിയില്‍ കാത്തു നിന്ന ആരാധികമാര്‍

പലപ്പോഴും പലരും പറയുന്നത് കേള്‍ക്കാം ആരാധകരോട് ഏറ്റവും മോശമായി പെരുമാറുന്നത് മമ്മൂട്ടിയാണെന്ന്, പക്ഷേ അദ്ദേഹം അത് പലപ്പോഴായി തെറ്റാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തവണ തന്നെ കാണാന്‍ ആയി വഴിയില്‍ നിന്ന് കാര്‍ തടഞ്ഞ ആരാധികമാരോടൊപ്പം ഫോട്ടോയും എടുത്ത് കുശലാന്വേഷണം നടത്തിയുമാണ് അദ്ദേഹം മടങ്ങിയത്.

മമ്മൂട്ടി വരുന്നതും കാത്ത് വഴിയില്‍ നില്‍ക്കുകയായിരുന്നു അവര്‍. വണ്ടി വന്നതും അതിന് മുന്നിലേക്കെത്തി അവര്‍ വാഹനത്തെ കൈകാട്ടി നിര്‍ത്തി. എന്താണ് കാര്യം എന്ന് അദ്ദേഹം ചിരിച്ച് കൊണ്ട് ചോദിച്ചപ്പോള്‍ എത്ര ദിവസമായി നിങ്ങളെ ഒന്ന് കാണാന്‍ കാത്തിരിക്കുന്നു എന്നാണ് അവര്‍ പറഞ്ഞത്.

 

മമ്മൂട്ടി തന്നെ ഫോണ്‍ വാങ്ങി ഫോട്ടൊയെടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ അവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചു. അതാണ് ഇപ്പോള്‍ വൈറലാകുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close