GeneralLatest NewsMollywood

താരം അറിയാതെ ചിത്രമെടുത്തു; നടി മഡോണയുടെ പ്രതികരണമിങ്ങനെ

താരങ്ങള്‍ പൊതുവേദിയില്‍ എത്തിയാല്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ആരാധകരുടെ തിരക്കാണ്. ചില താരങ്ങള്‍ അതിനായി നിന്ന് കൊടുക്കാറുമുണ്ട്. എന്നാല്‍ താന്‍ അറിയാതെ എടുത്ത ചിത്രം മനോഹരമായതിന്റെ സന്തോഷത്തിലാണ് യുവ നടി മഡോണ.

പ്രേമം എന്ന ചിത്രത്തിലെ സെലിനായും കിംഗ്‌ ലിയര്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായും എത്തുകയും ചെയ്ത മഡോണ ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ല. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം ഇന്സ്റഗ്രാമില്‍ താന്‍ അറിയാതെ ആരോ എടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ്.

ഈ ഫോട്ടോ എടുത്തവര്‍ക്ക് നന്ദി.. എന്റെ അമ്മയ്ക്ക് ഈ ചിത്രം വളരെ ഇഷ്ടപ്പെട്ടു’ –ഇങ്ങനെയൊരു അടിക്കുറിപ്പ് നൽകിയായിരുന്നു മോഡണ ചിത്രം പങ്കുവെച്ചത്. ഫോട്ടോ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close