GeneralLatest NewsMollywood

മോഹന്‍ലാലിനൊപ്പം രണ്ടാമൂഴത്തിൽ ഷാരൂഖും? ആരാധകര്‍ ആവേശത്തില്‍!!

മോഹന്‍ലാല്‍ ഭീമനെ അവതരിപ്പിക്കുന്ന രണ്ടാമൂഴം പ്രഖ്യാപനം മുതല്‍ വിവാദത്തിലാണ്. ഒടിയന്റെ സംവിധായകൻ വി.എ ശ്രീകുമാർ മേനോന്‍  1000 കോടി മുതൽ മുടക്കില്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ച രണ്ടാമൂഴം ഇപ്പോള്‍ പ്രതിസന്ധിയില്‍ ആണ്. ചിത്രത്തിന്‍റെ തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ബോളിവുഡ് കിങ് ഷാരൂഖ് ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാരൂഖ് ഈ ആഗ്രഹം ഇക്കാര്യം പറഞ്ഞത്.

‘‘രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അറിയില്ല . പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമാലോകത്തിന് സാധിക്കും. അത്രയേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ട്. മൂന്നുവര്‍ഷം മുമ്പ് മഹാഭാരതം വായിച്ചിട്ടുണ്ട്. അതെന്നെ വലിയ രീതിയില്‍ ആകര്‍ഷിച്ചു. മലയാളത്തില്‍ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തില്‍ ആയിരം കോടി രൂപ ബജറ്റില്‍ സിനിമ ഉണ്ടാകുന്നത് സന്തോഷകരമാണ് ”-ഷാരൂഖ് വ്യക്തമാക്കുന്നു.

എന്നാല്‍ ഷാരുഖ് ഇത് വേഷത്തില്‍ എത്തുമെന്ന ആകാംഷയിലാണ് ആരാധകര്‍

Tags

Related Articles

Post Your Comments


Back to top button
Close
Close