GeneralLatest NewsMollywood

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ സംവിധാനം ചെയ്തത് എം.പദ്മകുമാറോ?

മോഹന്‍ലാല്‍ മഞ്ജു കൂട്ടുകെട്ടില്‍ ഇറങ്ങിയ ഒടിയന്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തിനെതിരെ നടന്ന ആസൂത്രിത ആക്രമണങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു വാദം ചിത്രത്തിന്റെ സംവിധാനം നടത്തിയത് ശ്രീകുമാര്‍ മേനോന്‍ അല്ല, എം പത്മകുമാര്‍ ആണെന്നാണ്‌. എന്നാല്‍ വാദങ്ങള്‍ സത്യമാണോ എന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ പത്മകുമാര്‍

‘ഒടിയൻ’ പൂർണമായും വി.എ.ശ്രീകുമാർ മേനോന്റെ സിനിമയാണെന്നു എം.പദ്മകുമാർ പറയുന്നു. ഒരു സുഹൃത്തെന്ന നിലയിൽ സിനിമയുടെ ചില കാര്യങ്ങളിൽ ഇടപെടുകയും ചില സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ക്രിയേറ്റിവ് കാര്യങ്ങളിൽ ഇപ്പോൾ പല സിനിമകളുമായും ഇതുപോലെ സഹകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments


Back to top button