തെലുങ്ക് സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലെത്തുകയും ഫഹദ് ഫാസിലിന്റെ നായികയായി മലയാളികളുടെ മനം കവരുകയും ചെയ്ത തെന്നിന്ത്യന്‍ താരമാണ് സ്വാതി റെഡ്ഡി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സ്വാതി ജീവിതത്തില്‍ തന്നെ ഏറ്റവുമധികം വേദനിപ്പിച്ച കമന്റുകളെ കുറിച്ച് വെളിപ്പെടുത്തുന്നു
ജെമിനി ടി വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന നമ്ബര്‍ വണ്‍ യാരി എന്ന ഷോയില്‍ പങ്കെടുത്തപ്പോഴാണ് സ്വാതി ഇത് തുറന്നു പറഞ്ഞത്. ഷോയിലെ ഒരു സെഗ്മെന്റിന്റെ ഭാഗമായിട്ടാണ് ഏറ്റവും വേദനിപ്പിച്ച കമന്റിനെ കുറിച്ച് സ്വാതി റെഡ്ഡി വെളിപ്പെടുത്തിയത്. അവള്‍ക്ക് കുറച്ച് വട്ടാണ്, അവള്‍ പല പുരുഷന്മാര്‍ക്കുമൊപ്പം കൂടെ കിടന്നിട്ടുണ്ടാവും എന്നീ കമന്റുകളാണ് തന്നെ ഏറ്റവുമധികം വേദനിപ്പിച്ചതെന്നു താരം പറയുന്നു
പലര്‍ക്കൊപ്പവും അവള്‍ കിടന്നിട്ടുണ്ടാവും എന്ന കമന്റ് സിനിമയില്‍ തന്നെയുള്ള ആളാണ് പറഞ്ഞത് എന്നതും വേദനയുടെ തീക്ഷണത കൂട്ടി എന്ന് സ്വാതി റെഡ്ഡി കൂട്ടിച്ചേര്‍ത്തു
Leave a Comment