Latest NewsMollywoodMovie Gossips

രണ്ടാമൂഴത്തിൽ നിന്നും മഞ്ജു പുറത്തോ?

മോഹൻലാൽ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന രണ്ടു ചിത്രങ്ങളായിരുന്നു ഒടിയനും രണ്ടാമൂഴവും. അതില്‍ ഒടിയന്‍ പ്രദര്‍ശനത്തിനെത്തി മികച്ച പ്രതികരണം നേടുകയാണ്‌. ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭീമനെ കേന്ദ്രകഥാപാത്രമാക്കി രണ്ടാമൂഴം ഒരുക്കുന്നുവെന്നു പ്രഖ്യാപിച്ചത്. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടു തിരക്കഥാകൃത്ത് എം ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

മോഹന്‍ലാല്‍ ഭീമനായി എത്തുന്നത് കാത്ത് ആവേശത്തോടെ ഇരിക്കുന്ന ആരാധകരുടെ ഇപ്പോഴത്തെ സംശയം നായിക മഞ്ജു വാര്യര്‍ തന്നെയാകുമോ എന്നാണു. ഒടിയന്റെ റിലീസുമായി ഉണ്ടായ വിവാദങ്ങളാണ് ഇത്തരം സംശയങ്ങള്‍ക്ക് പിന്നിലുള്ളത്. ഒടിയന്‍ റിലീസ് ചെയ്ത സമയത്ത് സോഷ്യല്‍ മീഡിയയില്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളില്‍ മഞ്ജു നിശബ്ദത പാലിച്ചത് സംവിധായകന് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്നെ നടിയ്ക്ക് എതിരെ പരസ്യ വിമര്‍ശനവുമായി ശ്രീകുമാര്‍ രംഗത്ത് എത്തുകയും ചെയ്തു. ഒടിയനിലൂടെ തെറ്റിപ്പിരിഞ്ഞതുകൊണ്ട് അടുത്ത ചിത്രത്തില്‍ മഞ്ജുവിനെ നായികയാക്കുമോ എന്ന് ആരാധകര്‍ ചിന്തിക്കുന്നു.

മഞ്ജുവിനെ മാറ്റാനാണ് ശ്രീകുമാറിന്റെ ഉദ്ദേശമെന്നു ഒരു ഓണ്‍ലിനെ മാധ്യമത്തില്‍ റിപ്പോർട്ട് വന്നിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഒന്നും അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഇതുവരെയും ഉണ്ടായിട്ടില്ല.

Manju Warrier

Tags

Post Your Comments


Back to top button
Close
Close