GeneralLatest NewsMollywood

ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന; താരങ്ങളെ ചാലഞ്ച് ചെയ്ത് ആഷിക് അബുവും റിമയും

പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല' എന്ന് പറഞ്ഞാണ് ബിജിപാല്‍

ശക്തമായ മഴയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാൻ താരങ്ങളെ ചാലഞ്ച് ചെയ്ത് സംവിധായകൻ ആഷിക് അബു. സംഗീത സംവിധായകന്‍ ബിജിപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചാലഞ്ച് ഏറ്റെടുത്ത ആഷിക് അബു കുഞ്ചാക്കോ ബോബന്‍, ടൊവീനോ തുടങ്ങിയവരെയാണ് ചാലഞ്ച് ചെയ്തിരിക്കുന്നത്

‘പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല’ എന്ന് പറഞ്ഞാണ് ബിജിപാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നീ സിനിമാ പ്രവര്‍ത്തകരെ ടാഗ് ചെയ്ത് ഫെയ്സ്ബുക്കില്‍ കുറിപ്പ് എഴുതിയത്.

താരത്തിനു പിന്നാലെ ചാലഞ്ച് ഏറ്റെടുത്ത റിമ കല്ലിങ്കൽ നടിമാരായ പാർവതി, ഗീതു മോഹൻദാസ്, ദിവ്യ ഗോപിനാഥ് എന്നിവരെ വെല്ലുവിളിച്ചു.

shortlink

Related Articles

Post Your Comments


Back to top button