KollywoodLatest News

അജിത്തിനൊപ്പം ഒരു സിനിമ; പ്രതീക്ഷയോടെ കീർത്തി കാത്തിരിക്കുന്നു

പഴയകാലനടി മേനകയുടെ പുത്രി എന്ന പേരിലല്ല കീര്‍ത്തി സുരേഷിപ്പോള്‍ അറിയപ്പെടുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സൂപ്പര്‍ നായിക എന്ന പേരിലാണ്. മലയാളത്തിനെക്കാള്‍ കൂടുതല്‍ തമിഴ് സിനിമകളില്‍ അഭിനയിച്ച കീര്‍ത്തിക്ക് കൈനിറയെ ചിത്രങ്ങളാണ്.

ഇതിഹാസ നായിക സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കിയരുക്കിയ മഹാനടി എന്ന ചിത്രത്തില്‍ സാവിത്രിയായി എത്തിയതോടെ തെലുങ്കിലും കീര്‍ത്തിയുടെ കീര്‍ത്തിയെത്തി. 2018 കീര്‍ത്തിയെ സംബന്ധിച്ച്‌ വളരെ നല്ലരു വര്‍ഷമായിരുന്നു. ഇതുവരെ തമിഴിലെ ഒട്ടുമിക്ക എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും കീര്‍ത്തി അഭിനയിച്ചു കഴിഞ്ഞു. വിജയ്, സൂര്യ, വിക്രം, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരുടെയൊക്കെ അഭിനയിച്ച ചിത്രങ്ങള്‍ വലിയ വിജയം നേടി.

എന്നാൽ തല അജിത്തിനൊപ്പം ഒരു ചിത്രം ചെയ്യാൻ കഴിയാത്തതിന്റെ വിഷമമുണ്ട് കീർത്തിക്ക്. അജിത്തിനൊപ്പം ഒരു സിനിമ വൈകാതെ ലഭിക്കും എന്നാണ് താരം പ്രതീക്ഷിക്കുന്നത്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് അജിത്തിനോടുള്ള ആരാധനയെ കുറിച്ചും ഒരുമിച്ചരു ചിത്രം ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ചും കീര്‍ത്തി തുറന്നുപറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button