BollywoodLatest News

അഡാർ നായിക ബോളിവുഡ് ചിത്രത്തിൽ ; ‘ശ്രീദേവി ബംഗ്ലാ’വിന്റെ ടീസര്‍ പുറത്ത്

ഒന്നു കണ്ണിറുക്കി തുറക്കുന്ന സമയംകൊണ്ടാണ് പ്രിയാ വാര്യര്‍ എന്ന തൃശൂര്‍കാരി ലോക പ്രശസ്തയായത്. ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയ താരം പ്രിയാ വാര്യറുടെ ആദ്യ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവി’ന്റെ ടീസര്‍ പുറത്തിറങ്ങി.

നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. പ്രിയ പ്രകാശ് തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. ഹിന്ദിയിലും തമിഴിലുമായി ചിത്രം പുറത്തിറക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്.
ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജനുവരി 15 ന് ആരംഭിക്കും. പ്രഭുദേവയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button