Latest NewsMollywood

സംവിധായകന്റെ വേഷമണിഞ്ഞ് അനൂപ് മേനോന്‍

മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തും തിരക്കഥകൾ എഴുതിയും മികച്ച സ്ഥാനം നേടിയെടുത്ത ഒരാളാണ് അനൂപ് മേനോൻ. ഇപ്പോഴിതാ സംവിധായകന്റെ വേഷത്തിൽ എത്തുകയാണ് താരം.

അനൂപ് മേനോന്റെ തിരക്കഥയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്യാനിരുന്ന കിംഗ് ഫിഷ് എന്ന ചിത്രത്തില്‍ നിന്ന് തിരക്കുകള്‍ കാരണം വികെപി പിന്‍മാറിയെന്നും സംവിധാനം താന്‍ ഏറ്റെടുക്കുന്നുവെന്നുമാണ് അനൂപ് മേനോന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. ‘ഒരു രാജാവിന്റെ തോന്നിവാസങ്ങള്‍’ എന്നാണ് സിനിമയുടെ ടാഗ്‌ലൈനിലെത്തുന്ന ചിത്രത്തില്‍ അനൂപ് മേനോനും രഞ്ജിതും നായക വേഷങ്ങളില്‍ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button