ഫോട്ടോ ചലഞ്ച് ഏറ്റെടുത്ത് യുവതാരം ടോവിനോ

സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഫോട്ടോ ചലഞ്ച് ഏറ്റെടുത്ത് മലയാളികളുടെ പ്രിയ താരം ടോവിനോ തോമസും. മുടി വളർത്തിയ ടോവിനോയാണ് 2009 ലെ ചിത്രത്തിൽ കാണാൻ കഴിയുന്നത് തൊട്ടടുത്ത് 2019 ലെ ചിത്രവും താരം ഉൾപ്പെടുത്തിയിരിക്കുന്നു.

ഇന്നത്തെ ഒരു ഫോട്ടോയും പത്തുവർഷം മുമ്പ് ഇതേ സമയത്തുള്ള ഒരു ഫോട്ടോയുമാണ് ടെൻ ഇയേഴ്സ് ചലഞ്ചിൽ അപ് ലോഡ് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമും, ട്വിറ്ററും എല്ലാം ചലഞ്ച് വ്യപകമാക്കിയതോടെ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാരും ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

Share
Leave a Comment