Latest NewsMollywood

വേറിട്ട ലുക്കുമായി നിവിൻ : മൂത്തോന്‍ ടീസര്‍ വൈറൽ

മലയാളികളുടെ യുവതാരം നിവിന്‍പോളിയുടെ ഏറ്റവും പുതിയ ചിത്രമാണ് മൂത്തോൻ. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ ആവേശത്തിലാണ് ആരാധകർ. ഗീതുമോഹന്‍ദാസിന്റെ സംവിധാനത്തില്‍ എത്തുന്ന മൂത്തോനിൽ വേറിട്ട കഥാപാത്രമാണ് നിവിൻ ചെയ്യുന്നത്.

ചിത്രീകരണം പൂര്‍ത്തിയാക്കി ഏറെ മാസങ്ങള്‍ പിന്നിട്ട ചിത്രം തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമായാണ് മൂത്തോന്‍ ചിത്രീകരിച്ചത്. പറ്റെവെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള നിവിന്റെ ഗെറ്റപ്പും ഏറെ ശ്രദ്ധ നേടി.

ചില ഫാന്റസി രംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് മൂത്തോന്‍. ലക്ഷദ്വീപുകാരനായ ആലിക്കോയ തന്റെ സഹോദരനെ തേടി നടത്തുന്ന യാത്രയാണ് ചിത്രം പ്രമേയമാക്കുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. ലക്ഷദ്വീപിലെ ജസരി മലയാളത്തില്‍ സംസാരിക്കുന്ന കഥാപാത്രത്തിനായി പ്രത്യേക പരിശീലനവും നിവിന്‍ നടത്തി.

shortlink

Related Articles

Post Your Comments


Back to top button