Latest NewsTollywood

അല്ലു അര്‍ജുന് ഗണ്‍ കിസ്സ് നല്‍കി പ്രിയാ വാര്യര്‍; വീഡിയോ വൈറൽ

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കല്‍ സീനോടെ പ്രശസ്തയായ താരം പ്രിയാ വാര്യരുടെ ഓരോ വാർത്തയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യയുടെ പ്രിയ താരം അല്ലു അർജുന് ഗണ്‍ കിസ്സ് നല്‍കിയതാണ് വാർത്തകളിൽ ഇടം നേടുന്ന ഒരു വിഷയം.

കഴിഞ്ഞ ദിവസം അഡാര്‍ ലവിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങില്‍ അതിഥിയായി എത്തിയത് അല്ലു അര്‍ജുന്‍ ആണ്. പ്രിയയുടെ വലിയ ആരാധകനുമാണ് അല്ലു അര്‍ജുന്‍. ഓഡിയോ ലോഞ്ചിനിടെ അവതാരയുടെ ആവശ്യപ്രകാരം പ്രിയ വാര്യര്‍ അല്ലു അര്‍ജുനന് ഗണ്‍ കിസ് നല്‍കി. വെടിവെച്ചപ്പോള്‍ അല്ലു അര്‍ജുന്‍ നാണത്തോടെ പൊട്ടിച്ചിരിക്കുകയാണ്. പ്രിയയുടെ അടുത്തായി നായകന്‍ റോഷനും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button