BollywoodGeneralLatest NewsMollywood

പ്രിയയുടെ മടിയില്‍ കിടക്കുകയും തലമുടിയില്‍ എണ്ണ തേപ്പിക്കുകയും ചെയ്യുന്ന യുവാവ്; ചിത്രം വൈറല്‍

ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് പ്രിയാ വാര്യര്‍. ബോളിവുഡില്‍ അരങ്ങേറ്റത്തിനു ഒരുകയാണ് താരം. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മലയാളിയുടെ പ്രിയങ്കരിയായ പ്രിയാ വാര്യരുടെ തലയില്‍ എണ്ണ തേപ്പിക്കുന്ന ഒരു യുവാവാണ്. ആരാണിയാല്‍ എന്ന് അറിയേണ്ടേ!!

ഇഷ്ടതാരത്തിനൊപ്പം ചിത്രങ്ങള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പലര്‍ക്കും അതിനു അവസരം ലഭിക്കാറില്ല. ബോളിവുഡിന്റെ പ്രിയപ്പെട്ട സുഹൃത്ത് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ അണ്‍സീന്‍ ഫ്രണ്ട് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന ഫോട്ടോഷോപ്പ് ചിത്രങ്ങളാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാവിഷയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താര സത്കാരത്തിലും, സച്ചിന്റെ വീട്ടിലും, പ്രിയങ്ക ചോപ്രയുടെ മടിയിലും, സെയ്ഫിന്റെ ഒക്കത്തും വരെ ഇയാള്‍ തന്നെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.  

 

shortlink

Related Articles

Post Your Comments


Back to top button