CinemaMollywoodNEWS

കുഞ്ചാക്കോ ബോബന് സംയുക്ത യോജിക്കില്ല : അസിന് ഭാഗ്യം ലഭിച്ചത് ഇങ്ങനെ!!

അസിന്‍, നയന്‍‌താര തുടങ്ങിയ തെന്നിന്ത്യയിലെ ഹിറ്റ് നായികമാര്‍ മലയാള സിനിമയില്‍ നിന്നാണ് തുടക്കം കുറിച്ചത്. സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്റെ ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നായിക മുഖമാണ് അസിന്‍, പിന്നീടു തമിഴിലെ ഹിറ്റ് നായികയായി മാറിയ അസിന്‍ കോളിവുഡിന്റെ ഭാഗ്യ നായികയെന്ന പേര് സ്വന്തമാക്കി. വിജയ്‌, സുര്യ തുടങ്ങിയ മുനിര നായകന്മാരുടെ നായികായി തിളങ്ങിയ അസിന്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ നമ്പര്‍ വണ്‍ നായികായി അറിയപ്പെട്ടു. തന്റെ ആദ്യ സിനിമയായ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ അസിന് അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത് മറ്റൊരു കാരണത്താലാണ്.

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ സംയുക്ത വര്‍മ്മ തന്നെയായിരുന്നു കുഞ്ചാക്കോ ബോബന്റെ നായികായി അഭിനയിക്കാനിരുന്നത്,എന്നാല്‍ കുഞ്ചാക്കോ ബോബന്റെ നായികയായി സംയുക്ത വര്‍മ്മയെ പ്രേക്ഷകര്‍ അക്സെപ്റ്റ് ചെയ്യില്ലെന്ന കാരണത്താല്‍ ചിത്രത്തിലേക്ക് മറ്റൊരു നായികയെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു, അങ്ങനെയാണ് അസിന്‍ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയുടെ ഭാഗമാകുന്നത്.

2001-ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക മികച്ച കുടുംബ ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ജോണ്‍സണ്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. കുഞ്ചാക്കോ ബോബന് പുറമേ ശ്രീനിവാസനും ചിത്രത്തില്‍ മറ്റൊരു പ്രാധാന്യമേറിയ റോള്‍ കൈകാര്യം ചെയ്തു. 2001ലെ ഓണ റിലീസായിരുന്നു നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക.

shortlink

Related Articles

Post Your Comments


Back to top button