GeneralLatest NewsMollywood

എന്നെ അതിലേക്ക് ക്ഷണിച്ചിട്ടില്ല; മമ്മൂട്ടി ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് പൃഥ്വിരാജ്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പൃഥ്വി രാജും ഒന്നിച്ച ഹിറ്റ് ചിത്രമായിരുന്നു പോക്കിരി രാജ. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ബോളിവുഡ് ഹോട്ട് നായിക സണ്ണി ലിയോണ്‍ ചിത്രതില്‍ ഒരു ഗാന രംഗത്ത് എത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരാധകരെ നിരാശയിലാക്കിയ ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.

പോക്കിരി രാജായില്‍ അഭിനയിച്ച പൃഥ്വിരാജ് രാജ 2വിന്റെ ഭാഗമായി എത്തില്ല. ഇന്ത്യ ഗ്ലിറ്റസിന് നല്‍കിയ അഭിമുഖത്തിലാണ് മധുരരാജായില്‍ താന്‍ ഇല്ലയെന്ന കാരും പൃഥ്വിരാജ് തുറന്നു പറഞ്ഞത്. താന്‍ ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമായിരുന്നു പോക്കിരിരാജയെന്നും അതിന്റെ രണ്ടാം ഭാഗത്തിന്റെ അഭിനയിക്കാന്‍ സന്തോഷമേയുള്ളൂവെന്നും പക്ഷേ നിര്‍ഭാഗ്യവശാല്‍ ആരും തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പൃഥ്വി പറയുന്നു.

ഉദയ്കൃഷ്ണ – വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മധുരരാജ നിര്‍മിക്കുന്നത് നെല്‍സണ്‍ ഐപ്പ് ആണ്.

shortlink

Related Articles

Post Your Comments


Back to top button