BollywoodLatest News

‘ഉറി’ ചിത്രത്തിന് ഇളവുകൾ നൽകുന്ന സംസ്ഥാനം

വിക്കി കൗശാൽ, യാമി ഗൗതം എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉറി ചിത്രത്തിന് നികുതി ഇളവ് നൽകി ഉത്തർപ്രദേശ്. മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് ആണ് ചിത്രത്തിന് നികുതി ഇളവ് നൽകി പ്രഖ്യാപനം നടത്തിയത്.

പ്രയാഗ്‌രാജിൽ നടന്ന ക്യാബിനറ്റ് മീറ്റിങ്ങിലാണ് പ്രഖ്യാപനം ഉണ്ടായത്. റിലീസ് ചെയ്ത് 17 ദിവസത്തിനുള്ളിൽ 157.38 കോടി രൂപയാണ് ഉറി കളക്ഷൻ ഇനത്തിൽ നേടിയിരിക്കുന്നത്. ജമ്മു കാശ്മീരിനടുത്ത ഉറി പട്ടണത്തിൽ 2016ൽ നടന്ന സൈനിക ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവുമാണ് ചിത്രത്തിന് പ്രമേയം. ആദിത്യ ധാർ ആണ് സംവിധാനം.

നികുതി ഇളവ് വന്നതോട് കൂടി 100 രൂപയ്ക്കു മേൽ വില വരുന്ന ടിക്കറ്റുകൾക്കു ഈടാക്കിയിരുന്ന 18 ശതമാനം നികുതിയിൽ കേവലം ഒൻപത് ശതമാനം നികുതി മാത്രം ഒടുക്കിയാൽ മതിയാവും. 100 താഴെ വില വരുന്ന ടിക്കറ്റുകൾക്ക് 12 നു പകരം ആറ് ശതമാനം നികുതി കൊടുത്താൽ മതി. റോണി സ്ക്രൂവാലയാണ് നിർമ്മാതാവ്.

shortlink

Related Articles

Post Your Comments


Back to top button