CinemaMollywoodNEWS

വിവാഹം മാറ്റിവയ്ക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ നടി നദിയ മൊയ്തുവിനു കരിയറില്‍ സംഭവിച്ചത് വലിയ നഷ്ടം!

‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ഫാസില്‍ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് സെറീന എന്ന നദിയ മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടുന്നത്. ഗേളി എന്ന ബോള്‍ഡ് കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ആദ്യ സിനിമയില്‍ തന്നെ ജനഹൃദയം കീഴടക്കിയ നദിയ മലയാളത്തില്‍ ആകെ ചെയ്തിട്ടുള്ളത് ഒന്‍പതു സിനിമകള്‍ മാത്രമാണ്.

മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും സെലക്ടീവായി അഭിനയിച്ച നദിയ നിലവാരമുള്ള സിനിമകള്‍ മാത്രമാണ് ഏറെയും സ്വീകരിച്ചത്. ബോളിവുഡില്‍ നിന്ന് 1988-ല്‍ വലിയ ഒരു ഓഫര്‍ വരുമ്പോള്‍ സ്നേഹിച്ചയാളിനെ വിവാഹം ചെയ്യുന്നുവെന്ന സ്വപ്ന നിമിഷത്തിലായിരുന്നു നദിയ, ബോളിവുഡ് സിനിമ ‘മേനെ പ്യാര്‍ കിയാ’ എന്ന സിനിമയിലെ പ്രധാന വേഷമാണ് നദിയയെ തേടി വന്നത്, എന്നാല്‍ വിവാഹം മാറ്റിവച്ചു ബോളിവുഡില്‍ നിന്നുള്ള ഗംഭീര ഓഫര്‍ സ്വീകരിക്കാന്‍ നദിയ മൊയ്തു തയ്യാറായിരുന്നില്ല, 1988-ഡിസംബറിലാണ് നദിയയുടെ വിവാഹം നടക്കുന്നത്.

ജോഷിയുടെ ‘ഒന്നിങ്ങു വന്നെങ്കില്‍’, ‘ശ്യാമ’ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നദിയ വിവാഹ ശേഷം നായികയായി അഭിനയിച്ച ചിത്രമായിരുന്നു ‘വധു ഡോക്റാണ്’.

Tags

Post Your Comments


Back to top button
Close
Close