ഹന്‍സികയ്ക്ക് പിന്നാലെ യുവനടിയ്ക്കും പണികൊടുത്ത് ഹാക്കന്മാര്‍!!

തെന്നിന്ത്യന്‍ പ്രിയതാരം ഹന്‍സികയുടെ ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത് ഏറെ വാര്‍ത്തയായ ഒന്നാണ്. എന്നാല്‍ താരത്തിനു പിന്നാലെ തെന്നിന്ത്യന്‍ യുവ നടി മേഘയ്ക്ക്യം ഹാക്കന്മാരുടെ പണി കിട്ടിയിരിക്കുകയാണ്.

പുതുമുഖ താരം മേഘ ആകാശിന്റെ ഇന്സ്റ്റാഗ്രാം അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ധനുഷ് നായകനാകുന്ന എന്നൈ നോക്കി പായും തോട്ട എന്ന ഗൗതം മേനോന്‍ ചിത്രത്തിലെ നായികയാണ് മേഘ. തന്റെ ഇന്‍സ്റ്റാഗ്രാം ഹാക്ക് ചെയ്തിരിക്കുകയാണെന്നും അതില്‍നിന്ന് മെസേജുകളും മറ്റും വന്നാല്‍ ഒഴിവാക്കണം എന്നും മേഘ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഏറെ പരിശ്രമത്തിനൊടുവില്‍ ഇന്‍സ്റ്റാഗ്രാം തിരിച്ചു പിടിച്ചുവെന്നു താരം അറിയിച്ചു

Share
Leave a Comment