GeneralLatest NewsMollywood

പ്രിയ വാരിയരുടെ ലിപ്‌ലോക്ക്; ഡിസ്‌ലൈക്ക് പെരുമഴ

‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിനിടയിലെ കണ്ണിറുക്കലിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായിക പ്രിയാ വാര്യരുടെ പുതിയ വീഡിയോയ്ക്കും ഡിസ്‌ലൈക്ക് പെരുമഴ. ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാറ് ലൗവിലെ പുതിയ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

റോഷന്റെയും പ്രിയ വാരിയരുടെയും ലിപ്‌ലോക്ക് രംഗമായിരുന്നു ടീസറിലെ പ്രധാന ആകർഷണം. ചിത്രത്തിന്റെ തമിഴ് പതിപ്പ് ടീസറായാണ് ഈ രംഗം റിലീസ് ചെയ്തത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ രംഗത്തിനും ഡിസ്‍ലൈക്ക് വര്‍ദ്ധിക്കുകയാണ്. ഇതുവരെ 25000 ഡിസ്‌ലൈക്ക് ആണ് ടീസറിന് ലഭിച്ചത്. ലൈക്സ് വെറും പതിനായിരവും.

ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണ്’ എന്നു തുടങ്ങുന്ന പാട്ടിനു നേരെയും ഡിസ്‌ലൈക്ക് ക്യാംപെയ്ൻ ശക്തമായിരുന്നു. ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഈ മാസം 14നു റിലീസ് ചെയ്യും

shortlink

Related Articles

Post Your Comments


Back to top button