GeneralLatest NewsMollywood

പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചായാലും താന്‍ ജീവിക്കും; നടി മഡോണ

അവസരങ്ങള്‍ക്കായി പല നടിമാര്‍ക്കും ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നു പലരും വെളിപ്പെടുത്തല്‍ നടത്തിയത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി. ഹോളിവുഡില്‍ തുടങ്ങിയ മീടൂ മൂവ്‌മെന്റ് മലയാളത്തിലും ശക്തമായി. എനാല്‍ സിനിമയിലെ അവസരവും മറ്റും കുറയും എന്ന് ഭയന്നാണ് കൂടുതല്‍ പേരും കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ തുറന്നു പറയാത്തതെന്നു വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍ നടത്തിയ പല നടിമാരും അഭിപ്രായപ്പെട്ടു. .എന്നാല്‍ തനിക്ക് അത്തരത്തില്‍ ഒരു അനുഭവമുണ്ടായാല്‍ പേടിയില്ലാതെ തുറന്നു പറയുമെന്നും അവസരങ്ങള്‍ നഷ്ടമാകുന്നതിനെ ഭയക്കുന്നില്ലെന്നും യുവ നടി മഡോണ സെബാസ്റ്റിയന്‍ പറയുന്നു.

അല്‍ഫോന്‍സ്‌ പുത്രന്‍ ഒരുക്കിയ പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ മഡോണ ദിലീപിനൊപ്പം കിംഗ്‌ ലയര്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി മാറിയ മഡോണ താന്‍ സിനിമയെ മാത്രം ആശ്രയിച്ച്‌ ജീവിക്കുന്ന ആള്‍ അല്ലെന്നും പെട്രോള്‍ പമ്ബില്‍ പെട്രോള്‍ അടിച്ചായാലും ജീവിക്കുമെന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘എനിക്ക് ഇതല്ലെങ്കില്‍ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് നാളെ സിനിമ തന്നില്ലെങ്കില്‍ പെട്രോള്‍ പമ്ബില്‍ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല അത് പറയാന്‍. നമ്മുടെ മനസ്സമാധാനം കളഞ്ഞ് നമ്മുടെ സ്‌പേസില്‍ മറ്റൊരു വ്യക്തിയെ കയറ്റേണ്ട ആവശ്യം എന്തിരിക്കുന്നു.’

Tags

Related Articles

Post Your Comments


Back to top button
Close
Close