GeneralLatest NewsMollywood

മമ്മൂട്ടിയേ നായകനാക്കി സിനിമ ഉടനുണ്ടാവില്ല!! പൃഥ്വിരാജ്

നടനില്‍ നിന്നും സംവിധായകനിലെയ്ക്ക് കൂടുമാറിയ താരമാണ് പൃഥ്വിരാജ്. താരത്തിന്റെ ആദ്യ സംവിധാന സംരംഭം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫറിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഉടനെത്തും. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ സംശയം മമ്മൂക്കയെ വെച്ചുളള സിനിമ എപ്പോഴാണ് എടുക്കുന്നതെന്നാണ്. ഇതിനുളള ഉത്തരം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

മമ്മൂക്കയ്‌ക്കൊപ്പമുളള സിനിമ തന്റെ സ്വപ്‌നങ്ങളില്‍ ഒന്നാണെന്നു പറഞ്ഞ താരം അദ്ദേഹത്തെ വെച്ച്‌ താന്‍ എന്നെങ്കിലും ഒരു സിനിമ എടുക്കുകയാണെങ്കില്‍ അത് മമ്മൂട്ടിയെന്ന നടനോടുളള ഒരു ആദരവ് ആയിരിക്കുമെന്നും പറഞ്ഞു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന ഒരു മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുകയാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button