CinemaMollywoodNEWS

ചുവരുകളില്‍ കട്ട് ചെയ്ത കമല്‍ഹാസന്‍ : സ്വപ്നം യാഥാര്‍ത്ഥ്യമായ അനുഭവം തുറന്നു പറഞ്ഞു ജയറാം

സിനിമയില്‍ മുപ്പത് വര്‍ഷങ്ങള്‍ പിന്നിട്ടു ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ കുടുംബ നായകന്‍ ജയറാം വളരെ സെലെക്ടീവായി മാറി കഴിഞ്ഞു കഴിഞ്ഞ വര്‍ഷം ഒരു സിനിമയില്‍ മാത്രം വേഷമിട്ട ജയറാം ,ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ലോനപ്പന്റെ മാമോദിസ എന്ന ചിത്രവുമായാണ് വരവറിയിച്ചത്. പ്രതീക്ഷിക്കാതെ ലഭിച്ച സിനിമാ സൗഭാഗ്യങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ എന്നും ആവേശമായിരുന്നു, അവര്‍ക്കൊപ്പം ഇത്രയും ദൂരം സഞ്ചരിക്കാനായത് വലിയ ഭാഗ്യമാണ്, കോളേജ് പഠന കാലത്ത് ആരാധനയോടെ നോക്കി കണ്ടിരുന്ന കമല്‍ഹാസന്റെ ഏറ്റവും അടുത്ത സുഹൃത്തായതും പ്രതീക്ഷിക്കാതെ ലഭിച്ച മഹാ ഭാഗ്യമാണ്, കോളേജ് ഹോസ്റ്റല്‍ റൂമില്‍ കമല്‍ഹാസന്റെ ചിത്രം കട്ട് ചെയ്തു ഒട്ടിച്ചു വയ്ക്കുകയും അദ്ദേഹത്തെ ആരാധനയോടെ നോക്കി കാണുകയും ചെയ്ത ഒരാളാണ് ഞാന്‍ സിനിമ നല്‍കിയതെല്ലാം വലിയ സൗഭാഗ്യങ്ങളാണ്. ഒരു ഓണ്‍ലൈന്‍ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ ജയറാം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button