GeneralLatest NewsMollywood

പല തന്തക്കു പിറക്കുക എന്നത് ടെക്നിക്കലി പോസിബിളാണ്; കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോൾക്ക് മറുപടിയുമായി മനോജ്

ഫഹദ് ഫാസില്‍ നായകനായി എത്തിയ കുമ്പളങ്ങി നൈറ്റ്സ് തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്‌. പല തന്തക്കു പിറക്കുക എന്നത് ടെക്നിക്കലി പോസിബിളല്ലെന്ന് നായിക ബേബി മോൾ പറയുന്ന ഡയലോഗ് ഏറെ കയ്യടി നേടിയ ഒന്നാണ്. ഈ ഡയലോഗിന് മറുകുറിപ്പുമായി എത്തിയിരിക്കുകയാണ് മനോജ് ബ്രൈറ്റ്. ഇതൊരു സിനിമാ നിരൂപണം അല്ലെന്നു പറഞ്ഞു കൊണ്ടാണ് മനോജ്‌ സോഷ്യല്‍ മേടിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുറിപ്പ് പൂര്‍ണ്ണ രൂപം

പല തന്തക്കു പിറക്കുക എന്നത് ടെക്നിക്കലി പോസിബിളാണ്.

ശ്രദ്ധിക്കുക: ഇതൊരു സിനിമാ നിരൂപണ പോസ്റ്റല്ല.വിഷയം ജൈവശാസ്ത്രമാണ്. പൊളിറ്റിക്കൽ കറക്റ്റ് ബുദ്ധിജീവി നാട്യക്കാർ ദയവായി ഒഴിഞ്ഞു നിൽക്കുക.

ആദ്യമായി Heteropaternal superfecundation പരിചയപ്പെടാം. പേര് സൂചിപ്പിക്കുന്നപോലെതന്നെ വ്യത്യസ്ത്ഥ പിതാക്കന്മാരിൽ ഉണ്ടാകുന്ന കുട്ടികൾ എന്നർത്ഥം. ഒരു ആണിന്റെ രണ്ടു ബീജങ്ങൾ പെണ്ണിന്റെ രണ്ടു വ്യത്യസ്ത അണ്ഡങ്ങളുമായി സംയോജിച്ച്‌ ഉണ്ടാകുന്ന ഇരട്ട സന്താനങ്ങളെ വിജാതീയ ഇരട്ടങ്ങൾ (fraternal twins) എന്നാണ് വിളിക്കുന്നത്. ഇതേപോലെ ഒരു പെണ്ണിന്റെ രണ്ടു വ്യത്യസ്ത അണ്ഡങ്ങളുമായി രണ്ടു വ്യത്യസ്ത ആണുങ്ങളുടെ ബീജങ്ങളുമായി സംയോജിക്കാൻ ഇടവന്നാലും രണ്ട് സന്തതികളുണ്ടാകാം . ഒറ്റനോട്ടത്തിൽ വിജാതീയ ഇരട്ടകൾ എന്ന് തോന്നാമെങ്കിലും ഇവർ ശരിക്കും അർദ്ധ സഹോദരങ്ങളായിരിക്കും. (വിജാതീയ ഇരട്ടകളിൽ രണ്ടുപേരുടെയും അച്ഛൻ ഒരാളാണെങ്കിൽ ഇവിടെ രണ്ടു പേരുടെയും അച്ഛന്മാർ രണ്ടുപേരായിരിക്കും.) അടുത്തടുത്ത സമയങ്ങളിൽ രണ്ട് ആണുങ്ങളുമായി ബന്ധം പുലർത്തിയാലോ, കൃത്രിമ മാർഗ്ഗങ്ങളിലൂടെയോ ഇത്തരത്തിൽ ഗർഭിണിയാകാം.

ഇനി കൈമേര (Chimera) എന്ന പ്രതിഭാസം നോക്കാം. ബീജസങ്കലനത്തിനു ശേഷം ഭ്രൂണം രണ്ടായി വിഭജിച്ച് ഓരോന്നും ഓരോ സന്താനങ്ങളായി മാറുന്നതിനെയാണ് സജാതീയ ഇരട്ടകൾ (identical twins) എന്ന് പറയുന്നത്. ഇതിന്റെ വിപരീതവും സംഭവിക്കാം.സാധാരണ ഗതിയിൽ വിജാതീയ ഇരട്ടങ്ങൾ (fraternal twins) ആകുമായിരുന്ന രണ്ടു ഭ്രൂണങ്ങൾ കൂടിച്ചേർന്ന് ഒരൊറ്റ സന്താനമായി മാറാം. ഇത്തരം സന്താനങ്ങളെയാണ് കൈമേര (Chimera) എന്ന് വിളിക്കുന്നത്.

ഇനി ഈ രണ്ടു പ്രതിഭാസങ്ങളും ഒരേ സമയത്ത് സംഭവിച്ചാൽ രണ്ട് അച്ഛന്മാരുള്ള സന്താനം സാധ്യമാണ്. A Chimera from Heteropaternal superfecundation അതായത് പല തന്തക്കു പിറക്കുക എന്നത് ടെക്നിക്കലി പോസിബിളായ കാര്യമാണ്

shortlink

Related Articles

Post Your Comments


Back to top button