GeneralLatest NewsMollywood

മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിവരമില്ലാത്ത മൂവ്‌മെന്റ്; നടി ലക്ഷ്മി മേനോന്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമ മേഖലയില്‍ ആരംഭിച്ച വനിതാ കൂട്ടായ്മ ഡബ്ല്യുസിസി വിവരമില്ലാത്ത മൂവ്‌മെന്റ് ആയി തോന്നിയെന്ന് നടി ലക്ഷ്മി മേനോന്‍. ഡബ്ല്യുസിസിയൊക്കെ നല്ലത് തന്നെയാണെന്നും പക്ഷേ തനിക്ക് അത്തരം കൂട്ടായ്മയോട് താത്പര്യമില്ലെന്നും ലക്ഷ്മി പറയുന്നു, എന്താണ് വിവരമില്ലാത്ത മൂവ്‌മെന്റ് എന്ന് തോന്നാന്‍ കാരണം എന്നതിനു തനിക്കങ്ങനെ തോന്നി എന്ന് മാത്രമേ താരം പറയുന്നുള്ളൂ.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും വേണമെങ്കില്‍ തനിക്ക് ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറമായിരുന്നു, അല്ലെങ്കില്‍ അപ്പുറവും ഇപ്പുറവും തൊടാതെ ഉത്തരം നല്‍കാം. പക്ഷേ അത് തന്നോട് തന്നെ ചെയ്യുന്ന ചതിയായിരിക്കും എന്നും ലക്ഷ്മി പറയുന്നു. ഞാന്‍ ഇത് പറഞ്ഞത് കൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഉള്ളുവെന്നും പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button