KollywoodLatest News

നയൻതാരയും അജിത്തും തിളങ്ങിയ വിശ്വാസത്തിന്റെ വീഡിയോ ഗാനം പുറത്ത്

വീരം , വേതാളം, വിവേകം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അജിത്തും ശിവയും ഒന്നിച്ച ചിത്രമാണ് വിശ്വാസം. ചിത്രം പൊങ്കല്‍ റിലീസായി ജനുവരി പത്തിന് പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മിക്ക സ്ഥലങ്ങളിലും ചിത്രം സൂപ്പർ ഹിറ്റായി ഓടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “വാനെ വാനെ” എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ടോമിച്ചന്‍ മുളകുപാടം ആണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഡി. ഇമ്മാന്‍ ആണ്. സത്യ ജ്യോതി ഫിലിംസാണ് നിര്‍മാണം. വിവേകം, വീരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button