GeneralLatest NewsMollywood

നോട്ട്ബുക്കിലെ ഫിറോസ്‌; ഈ യുവതാരത്തെ മലയാളികള്‍ മറന്നോ!!

റോഷന്‍ ആന്ട്രൂസ് നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ താരമാണ് മെജോ ജോസഫ്. ഫിറോസ്‌ എന്ന കഥാപാത്രമായും ചിത്രത്തിന്‍റെ സംഗീത സംവിധായക റോളിലും മെജോ ജോസഫ് തിളങ്ങിയിരുന്നു.

പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുന്പ് ഇറങ്ങിയ ഈ ചിത്രത്തിന് ശേഷം മെജോ സംഗീത സംവിധാന രംഗത്ത് ശ്രദ്ധിക്കുകയായിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ വിവാഹം കഴിഞ്ഞു മൂന്നു കുട്ടികളുടെ അച്ഛനാണെന്നു മെജോ പറയുന്നു. ”25 വയസ്സുള്ളപ്പോഴായിരുന്നു ആ സിനിമയില്‍ അഭിനയിക്കുന്നത്. ഇപ്പോഴും ആളുകള്‍ ആ കഥാപാത്രത്തിന്റെ പേരു പറഞ്ഞാണ് വിളിക്കുന്നത്. സന്തോഷമുണ്ട് അത്തരമൊരു ചിത്രത്തിന്റെ ഭാഗമായതില്‍. ”

വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തില്‍ സംഗീതമൊരുക്കുന്നത് മെജോയാണ്.

shortlink

Post Your Comments


Back to top button