Latest NewsMollywood

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക്!!

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ മടങ്ങിയെത്തുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി പോകുമ്പോഴുണ്ടായ കാറപകടത്തില്‍ ഗുരുതര പരിക്കേറ്റു വിശ്രമ ജീവിതം നയിക്കുന്ന താരം പരസ്യ ചിത്രത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നില്‍ വീണ്ടുമെത്തുന്നത്. തൃശ്ശൂര്‍ ചാലക്കുടിയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലൂടെയാണ് മടങ്ങിവരവ്. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് കമ്ബനിയാണ് പരസ്യചിത്രം ഒരുക്കുന്നത്. അടുത്ത വര്‍ഷം സിനിമയില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button