GeneralLatest NewsMollywood

തനിക്ക് പണി തരാന്‍ നോക്കിയ വിദ്യാർഥിക്കു തിരിച്ച് പണികൊടുത്ത് നടന്‍ ഷറഫുദ്ദീന്‍

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക പ്രീതി നേടിയ യുവനടനാണ് ഷറഫുദ്ദീൻ. കോമഡിയും വില്ലൻ വേഷവും ഒരു പോലെ കൈകാര്യം ചെയ്ത ഷറഫുദ്ദീന്‍ ഒരു കോളേജില്‍ അതിഥിയായി എത്തിയപ്പോഴുണ്ടായ രസകരമായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

കോളജിൽ അതിഥിയായെത്തിയ ഷറഫുദ്ദീനോട് ഒരു പാട്ടുപാടാൻ പറഞ്ഞ വിദ്യാർഥിക്കാണ് താരം പണികൊടുത്തത്. ഒരു പാട്ടുപാടാൻ ഷറഫുദ്ദീനോട് ആവശ്യപ്പെട്ടതായിരുന്നു വിദ്യാർഥി. പാടാമെന്നു സമ്മതിച്ച ഷറഫുദ്ദീൻ വിദ്യാർഥിയെ വേദിയിലേക്കു ക്ഷണിച്ചു. തുടർന്ന് ഇരുവരും ചേർന്നു പാടുകയും ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

മഴവിൽക്കാവടി എന്ന ചിത്രത്തിലെ ‘തങ്കത്തോണി തേന്‍മലയോരം കണ്ടേ’ എന്ന പാട്ടാണ് ഇരുവരും ചേർന്നു പാടിയത്.

shortlink

Post Your Comments


Back to top button