GeneralLatest NewsMollywood

നാദിര്‍ഷയെക്കുറിച്ച് വെളിപ്പെടുത്തലുമായി ദിലീപ്

മിമിക്രിക്കാലം തൊട്ടു ആരംഭിച്ച സൌഹൃദമാണ് നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും തമ്മില്‍. ആദ്യ കാലങ്ങളില്‍ ഒരുമിച്ചു അഭിനയിച്ച താരങ്ങള്‍ ഇന്നും സിനിമയിലും ബിസ്സിനസിലുമൊക്കെ ഒരുമിച്ചു മുന്നേറുകയാണ്. നടനും പാട്ടുകാരനും സംവിധായകനും എല്ലാമായ നാദിർഷയെക്കുറിച്ച് ആർക്കുമറിയാത്തൊരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ദിലീപ്. തന്റെ പുതിയ ചിത്രമായ ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ ചടങ്ങിലാണ് കുട്ടിക്കാലത്ത് നാദിർഷയ്ക്ക് വിക്ക് ഉണ്ടായിരുന്നെന്നും സ്വപ്രയത്നത്തിലൂടെ അതു മാറ്റിയെടുത്ത് ഉയരങ്ങളിലെത്തിയെന്നും ദിലീപ് തുറന്നു പറയുന്നത്.

ദിലീപ് വിക്കനായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതിനെക്കുറിച്ച് പറയുമ്പോഴാണ് താരം ഇത് തുറന്നു പറഞ്ഞത്. ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ… ”ബാലൻ വക്കീൽ വിക്കുളളയാളാണ്. എന്നാൽ അത് ആ കഥാപാത്രത്തെ പരിഹസിക്കുന്ന രീതിയിലല്ല ഉപയോഗിച്ചിരിക്കുന്നത്. ഈ സിനിമ കാണുമ്പോൾ മനസ്സിലാകും അയാൾക്ക് അതൊരു കഴിവുകേടല്ലെന്ന്. അങ്ങനെ ജീവിതത്തിൽ വലിയ നേട്ടം സ്വന്തമാക്കിയ ഒരാളുണ്ട്. എല്ലാവർക്കും അറിയാമോ എന്ന് അറിയില്ല, പേരുപറഞ്ഞാൽ മനസ്സിലാകും- നാദിർഷ.

എട്ടാം ക്ലാസ്സുവരെ നന്നായി വിക്ക് ഉണ്ടായിരുന്ന ആളാണ് നാദിർഷ. എന്നാൽ പാട്ടു പാടുമ്പോൾ അദ്ദേഹത്തിന് വിക്ക് അനുഭവപ്പെട്ടിരുന്നില്ല. ഞാൻ പരിചയപ്പെടുന്ന സമയത്തും കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വിക്ക് അനുഭവപ്പെടുകയാണെങ്കില്‍ കൈ ഞൊടിച്ചാണ് അദ്ദേഹം അതിനെ മറികടന്നിരുന്നത്.

ആദ്യം ഈ കൈ ഞൊടിയുടെ കാര്യം എനിക്കു മനസ്സിലായില്ലായിരുന്നു. ഇവൻ എന്തിനാണ് ഇടയ്ക്കിടെ കൈ ഞൊടിക്കുന്നതെന്നായിരുന്നു എന്റെ ചിന്ത. പിന്നെ എനിക്ക് അതു മനസ്സിലായി. പക്ഷേ നിങ്ങൾ നോക്കൂ, ആ നാദിർഷയ്ക്ക് ഇപ്പോൾ വിക്ക് ഇല്ല. അവൻ അത് ഒരുപാടു പരിശ്രമിച്ചു മാറ്റിയെടുത്തു. ” ദിലീപ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button