CinemaMollywoodNEWS

ഫൈറ്റ് മാസ്റ്റര്‍ ഇല്ല: സംഘട്ടന രംഗം മോഹന്‍ലാല്‍ ഏറ്റെടുത്തതിനെക്കുറിച്ച് കലാഭവന്‍ ഷാജോണ്‍

കലാഭവന്‍ ഷാജോണ്‍ എന്ന നടന്‍ അഭിനയ മികവു കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ കഥാപാത്രമായിരുന്നു ദൃശ്യത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവന്‍. ‘ദൃശ്യം’ ചരിത്ര വിജയമായതിനു പിന്നാലെ കലാഭവന്‍ ഷാജോണിന്‍റെ പോലീസ് കഥാപാത്രം സിനിമ പോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൃശ്യത്തിലെ സഹദേവനായി കലാഭവന്‍ ഷാജോണ്‍ ആണ് അഭിനയിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ പൂര്‍ണ്ണ സമ്മതത്തോടെ പറഞ്ഞത്, “കൊള്ളാം അവന്‍ നന്നായി ചെയ്തോളുമെന്നായിരുന്നു”.

മോഹന്‍ലാല്‍ എന്ന ഇന്ത്യ കണ്ട മഹാനടനെ ഇടിക്കാനായി കാലു ഉയര്‍ത്തുമ്പോള്‍ ശരിക്കും വിറക്കുകയായിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍ വ്യക്തമാക്കുന്നു, ഫൈറ്റ് മാസ്റ്റര്‍ ഇല്ലാതിരുന്ന ദൃശ്യത്തിലെ ഞങ്ങള്‍ തമ്മിലുള്ള രംഗം ഫുള്‍ കണ്ട്രോള്‍ ചെയ്തത് ലാലേട്ടനായിരുന്നുവെന്നും ഷാജോണ്‍ വിശദീകരിക്കുന്നു.


“മോനെ നീ തോളത്ത് ബലമായി ചവിട്ടൂ, ഞാന്‍ ചവിട്ടു കൊണ്ട് കുനിയുമ്പോള്‍ വയറ്റില്‍ വീണ്ടും ഇടിക്കണം, ശരിക്കും വിറച്ചു പോയ നിമിഷമായിരുന്നു അത്, എനിക്ക് അത്തരമൊരു സീനില്‍ അഭിനയിക്കാന്‍ ധൈര്യം തന്നത് ലാലേട്ടന്‍ തന്നെയായിരുന്നു, വല്ലാതെ വിയര്‍ത്തു നിന്നിരുന്ന എന്നെ മറ്റു കഥകള്‍ ചോദിച്ചും പറഞ്ഞും ലാലേട്ടന്‍ കൂളാക്കിയെടുക്കും. ഇനി എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ദൃശ്യത്തിലെ സഹദേവന്‍ എന്ന നിലയിലാകും പ്രേക്ഷകര്‍ എന്നെ ആദ്യം ഓര്‍ക്കുക”, ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഷാജോണ്‍ ദൃശ്യത്തിലെ സഹദേവനെക്കുറിച്ച് വീണ്ടും മനസ്സ് തുറന്നത്, പൃഥ്വിരാജിനെ നായകനാക്കി പുതിയ സിനിമ ചെയ്യുന്ന തിരക്കിലാണ് ഷാജോണ്‍, ‘അമര്‍ അക്ബര്‍ അന്തോണി’യ്ക്ക് ശേഷം പൃഥ്വിരാജ് വേഷമിടുന്ന ഒരു അടിച്ചുപൊളി ആഘോഷ ചിത്രമായിരിക്കും ഷാജോണിന്റെ കന്നി സംവിധാന സംരംഭം.

shortlink

Related Articles

Post Your Comments


Back to top button