GeneralLatest NewsMollywood

‘കടന്നു വന്ന വഴികളിൽ പലപ്പോഴും ഉണ്ടായ ചില മടങ്ങിപ്പോക്കുകള്‍’ ; ഹൃദയഭേദകമായ കുറിപ്പുമായി മഞ്ജു വാരിയർ

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ രാജേഷ് പിള്ളയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ സ്മരണാഞ്ജലിയുമായി’ ഉയരെ’ ടീം. ആസിഫ് അലിയും പാര്‍വതിയും ടൊവിനോ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ഉയരെ’. ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്ത്.  രാജേഷ് പിള്ളയുടെ ചരമദിനത്തില്‍ മഞ്ജു വാരിയരാണ് പോസ്റ്റർ ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടിരിക്കുന്നത്. പോസ്റ്ററിനൊപ്പം ഹൃദയഭേദകമായ ഒരു കുറിപ്പും മഞ്ജു പങ്കുവച്ചു.

‘കടന്നു വന്ന വഴികളിൽ പലപ്പോഴും ഉണ്ടായ ചില മടങ്ങിപ്പോക്കുകളെ വേദനയോടെ അല്ലാതെ ഓർമിക്കുവാൻ കഴിയാറില്ല. മൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഫെബ്രുവരി ഇരുപത്തി ഏഴിനാണ് നമുക്ക് രാജേഷ് പിള്ള എന്ന ആ അമൂല്യ കലാകാരനെ നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ വേട്ടയുടെ സഹസംവിധായകൻ മനു അശോകൻ അദ്ദേഹത്തിന് സ്വന്തം സഹോദരൻ തന്നെ ആയിരുന്നു. സ്വതന്ത്ര സംവിധായകൻ ആയി മനു വളരുന്നത് കാണാൻ രാജേഷ് വളരെ ആഗ്രഹിച്ചിരുന്നു.

‘ഉയരെ’ എന്ന സിനിമയിലൂടെ മനു സ്വാതന്ത്രസംവിധായകനായി മലയാള സിനിമയിലേക്ക് കടന്നു വരികയാണ്. തന്റെ ഗുരുവിന് , അദ്ദേഹത്തിന്റെ ഓർമ ദിവസത്തിൽ ഇങ്ങനെ ഒരു സ്‌മരണാഞ്ജലി നൽകുന്നത് അത് കൊണ്ട് തന്നെ വിലമതിക്കാൻ ആവാത്ത ഒന്നാകുന്നു. ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്കു വെക്കട്ടെ, ഉയരെയുടെ ഫസ്റ്റ് ലുക്ക് ഒഫീഷ്യൽ പോസ്റ്റർ.

ഒരുപാട് നല്ല സിനിമകൾ നമുക്ക് സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്​ഷൻസിന്റെ അമരക്കാരൻ പി.വി.ഗംഗാധാരൻ സാറിന്റെ മൂന്നു പെണ്മക്കൾ സിനിമ നിർമാണത്തിലേക്ക് കടന്നു വരുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. എസ്.ക്യൂബ് ഫിലിംസിനും, പ്രിയപ്പെട്ട മനുവിനും, ക്യാമറക്കു മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇനിയും നമുക്ക് രാജേഷിനെ നമ്മളോട് ചേർത്ത് നിർത്താം, നല്ല സിനിമകളിലൂടെ ഓർമ്മിച്ചുകൊണ്ടേ ഇരിക്കാം!’–മഞ്ജു കുറിക്കുന്നു

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെൺകുട്ടിയുടെ കഥപറയുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയും-ബോബിയും ചേര്‍ന്നാണ്.

shortlink

Related Articles

Post Your Comments


Back to top button