GeneralLatest NewsMollywood

പ്രിയങ്കയെ രംഗത്തിറക്കിയത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗം; നടി രോഹിണി

ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രിയങ്കയെ രംഗത്തിറക്കിയത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്നു നടി രോഹിണി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതല്ല, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വളരുന്നതാണ് യഥാര്‍ഥ നേതാവെന്നും താരം വ്യക്തമാക്കി.

പ്രിയങ്കഗാന്ധി ഹൃദയംകവരാന്‍ പറ്റുന്ന സത്രീയാണ്. എന്നാല്‍ രാജ്യത്തിന്‍റെ സ്പന്ദനം അറിയുന്നതിന് മുമ്പ് നേതാവായ ആളാണ് രാഹുല്‍ ഗാന്ധിയെന്നും രോഹിണി അഭിപ്രായപ്പെട്ടു. താരമാണെന്ന കാരണം കൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ സ്വീകാര്യത കിട്ടില്ലെന്നു അഭിപ്രായപ്പെട്ട രോഹിണി തമിഴ്നാട്ടിലടക്കം നിലനില്‍ക്കുന്ന വോട്ടിന് പണവും പാരിതോഷികങ്ങളും നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്നും കമല്‍ഹാസന്‍റെ അഴിമതി വിരുദ്ധ രീതി നല്ലതാണെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button