GeneralKollywoodLatest News

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താര സുന്ദരി തിരിച്ചെത്തുന്നു

തെന്നിന്ത്യന്‍ താര സുന്ദരി 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. തൊണ്ണൂറുകളില്‍ തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളില്‍ സൂപ്പര്‍ നായികയായി വിലസിയ താരമാണ് നഗ്മ. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലൂടെ മലയാള സിനിമയിലെത്തിയ സൂപ്പര്‍ നായിക സിനിമയില്‍ നിന്നും ഇടവേളയെടുത്ത് സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയും ചെയ്തു. ഇപ്പോഴിതാ താരം തിരിച്ചെത്തുന്നു.

തെലുങ്ക് യുവസൂപ്പര്‍താരം അല്ലു അര്‍ജ്ജുന്‍ ചിത്രത്തിലൂടെയാണ് നഗ്മയുടെ മടങ്ങിവരവെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്ലുവിന്റെ അമ്മ വേഷത്തില്‍ താരമെത്തുമെന്നു അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. അല്ലു അരവിന്ദിന്റെ ഗീതാ ആര്‍ട്‌സും, എസ് രാധാ കൃഷ്ണയുടെ ഹാരിക & ഹാസിനി ക്രിയേഷന്‍സുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

2002ല്‍ ഇറങ്ങിയ നിനു ചൂക്കട നെനുഡലേനുവിലാണ് നഗ്മയുടെ അവസാന ചിത്രം. ഇതില്‍ അതിഥി താരമായിട്ടായിരുന്നു നഗ്മ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button