BollywoodLatest News

അയാള്‍ക്ക് ചവനപ്രാശം കഴിക്കേണ്ടതിന്റെ ആവശ്യമുണ്ട്; വിമര്‍ശനവുമായി കങ്കണ

ബോളിവുഡിലെ വിവാദ നായികയായ കങ്കണ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹരിനെതിരെ വിമര്‍ശനവുമായി രംഗത്ത്. ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവില്‍ വെച്ച്‌ കരണിനെ രൂക്ഷമായി അധിക്ഷേപിച്ചിരിക്കുകയാണ് താരം. കരണ്‍ ചവനപ്രാശം കഴിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നാണ് കങ്കണ പറയുന്നത്.

”ഐഐഎഫ്‌എ സ്റ്റേജില്‍ വെച്ച്‌ കരണ്‍ എന്നെ കളിയാക്കി. എനിക്ക് പണി ഇല്ലെന്നും ജോലിക്ക് വേണ്ടി കരണിന്റെ അടുത്ത് ചെന്നതായും പറഞ്ഞു. എന്റെ കഴിവ് നോക്കൂ. കൂടാതെ അയാളുടെ സിനിമകളും നോക്കൂ. എന്നെ തൊഴിലില്ലാത്തവള്‍ എന്നാണ് അയാള്‍ വിളിച്ചത്. ചില ആളുകള്‍ക്ക് ചവനപ്രാശം കൊടുക്കണം എന്നാണ് എനിക്ക് തോന്നുന്നത്’ കങ്കണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button