GeneralLatest NewsMollywood

ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ; നടി ലക്ഷ്മി പ്രിയ

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി പ്രിയ രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ‘തീരുമാനം’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ് താരം. തന്റെ പുതിയ ചിത്രമായ തീരുമാനമേടുക്കാന്‍ കാരണം നമ്മുടെ സമൂഹത്തിലെ ചില സംഭവങ്ങളാണെന്നു താരം ഒരു ചാനല്‍ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

പതിനാലു വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ കഥപറയുന്ന ചിത്രമാണ് തീരുമാനം.”ഇപ്പോഴത്തെ കാലത്ത് സ്ത്രീകള്‍ ധാരാളം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ അഭിമാനം തോന്നുന്ന അതേ സാഹചര്യത്തില്‍ അപമാനവും തോന്നുന്ന സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. രണ്ട് വര്‍ഷം ഞാന്‍ സിനിമയില്‍ നിന്ന് മാറി നിന്നു. എനിക്കൊരു പെണ്‍കുഞ്ഞു പിറന്നു. കുഞ്ഞിന്റെ വളര്‍ച്ച കാണാന്‍ വേണ്ടി ഞാന്‍ ഒരു ഇടവേളയെടുത്തു. അങ്ങനെയിരിക്കെയാണ് തീരുമാനം എന്ന ചിത്രം തന്നെ തേടിയെത്തിയത്.” ലക്ഷ്മി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button