GeneralLatest NewsMollywood

ഒരുകാലത്ത് സൂപ്പര്‍താരങ്ങളുടെ നായിക; ഇപ്പോള്‍ ആരും വിളിക്കുന്നില്ല!!

ഒരു കാലത്ത് തെന്നിന്ത്യയില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ താരമാണ് അംബിക. മലയാളത്തിലും തമിഴിലും തിരക്കുള്ള നായികയായി അഭിനയിച്ച അംബിക ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. അതിനു കാരണം അഭിനയിക്കാന്‍ ആരും വിളിക്കാത്തതാണെന്ന് താരം പറയുന്നു.

മലയാളത്തില്‍ കാവ്യാ മാധവന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷീ ടാക്‌സി എന്ന ചിത്രത്തിലാണ് അംബിക ഒടുവില്‍ അഭിനയിച്ചത്. ഇപ്പോള്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ.. ” വിളിച്ചാല്‍ അഭിനയിക്കും.പക്ഷേ ആരും വിളിക്കുന്നില്ല. അഭിനയിക്കുന്നില്ല. ഞാന്‍ വിദേശത്ത് താമസമാണ് എന്ന സംശയത്തിലാണ് വിളിക്കാതിരുന്നതെങ്കില്‍ ആ സംശയം ഇവിടെ തീരുമെന്ന് വിശ്വസിക്കുന്നു.”

തമിഴ് സീരിയല്‍ രംഗത്ത് സജീവമാണ് അംബിക. മദ്രാസില്‍ മകന്റെയൊപ്പമാണ് നടി ഇപ്പോള്‍ താമസിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button