CinemaMollywoodNEWS

എനിക്ക് മൂന്ന് നേരം ഭക്ഷണം മാത്രം, പ്രതിഫലമുണ്ടായിരുന്നില്ല : തുറന്നു പറഞ്ഞു ജയസൂര്യ

മികച്ച നടനെന്ന നിലയില്‍ സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന ജയസൂര്യ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്.വിനയന്‍ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍’ എന്ന ചിത്രത്തിലൂടെ നായകനായി തുടക്കം കുറിച്ച ജയസൂര്യ പിന്നീട്  മലയാള സിനിമയില്‍ നല്ല വേഷങ്ങള്‍ അവിസ്മരണീയമാം വിധം അടയാളപ്പെടുത്തി.

മാധവ് രാം ദാസ് സംവിധാനം ചെയ്ത ‘അപ്പോത്തിക്കിരി’യിലെ ആഴമുള്ള അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം പ്രതീക്ഷിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ജയസൂര്യയ്ക്ക് മികച്ച നടനെന്ന നേട്ടം ആ വര്‍ഷം സ്വന്തമാക്കാനായില്ല.

‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിലെ അഭിനയ പ്രകടനത്തിനും, ‘ഞാന്‍ മേരിക്കുട്ടി’യിലെ ട്രാന്‍സ് ജെന്ററായുള്ള വേഷ പകര്‍ച്ചയ്ക്കും അര്‍ഹിച്ച അംഗീകാരം കിട്ടിയ ജയസൂര്യ  അദ്ധ്വാനത്തിന്റെയും, കഷ്ടപ്പാടിന്റെയും ഭൂതകാല ഓര്‍മകളെക്കുറിച്ച്  മനസ്സ് തുറക്കുകയാണ്.

“നടനാകുക എന്നതായിരുന്നു വലിയ ആഗ്രഹം, അതിലേക്കുള്ള എല്ലാ വഴിയും നോക്കി, ഷാജി കൈലാസ് അടക്കമുള്ളവരുടെ വീട്ടില്‍ എല്ലാ ആഴ്ചയും ഞാന്‍ പോകുമായിരുന്നു. ഷൂട്ടിംഗ് ലോക്കേഷനുകള്‍ തേടിപ്പിടിച്ച് എന്നും യാത്ര ചെയ്യും. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്ന കാലത്ത് ഒരുതവണ പോലും എനിക്ക് പ്രതിഫലം കിട്ടിയിട്ടില്ല. മൂന്നു നേരവും ഭക്ഷണം കിട്ടും, എത്രയോ നേരം ഭക്ഷണത്തിനായി ഞാന്‍ ക്യൂവില്‍ കാത്തുനിന്നിട്ടുണ്ട്. ആഗ്രഹം മാത്രമാണ് എന്നെ അവിടെ പിടിച്ചു നിര്‍ത്തിയത്. അല്ലാതെ നടനാകാനുള്ള ആകാര ഭംഗിയോ അഭിനയ ശേഷിയോ അല്ല,എന്‍റെ യഥാര്‍ത്ഥ പേര് ജയന്‍ എന്നാണ്, എനിക്ക് തോന്നി രണ്ടാമത് ഒരു ജയനും കൂടി സിനിമയില്‍ സ്ഥാനമുണ്ടാകില്ലെന്ന്,ശ്രീലങ്കയുടെ ജയസൂര്യ കത്തി നില്‍ക്കുന്ന സമയമായിരുന്നു അത്, ഞാന്‍ സ്വയം എനിക്ക് ജയസൂര്യ എന്ന പേര് നല്‍കി”

കടപ്പാട് : മലയാള മനോരമ

shortlink

Related Articles

Post Your Comments


Back to top button