GeneralLatest NewsTollywood

നടനെ അപായപ്പെടുത്താന്‍ ശ്രമം; വധഭീഷണിയെക്കുറിച്ച് യുവനടന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരു പോലീസ് ഒരു സംഘം ഗുണ്ടകളെ അറസ്റ്റ് ചെയ്തിരുന്നു. അവര്‍ ഒരു കന്നഡ യുവനടനെ അപായപ്പെടുത്താന്‍ ആസൂത്രണം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ ആ നടന്‍ യാഷ് ആണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തനിക്കെതിരേ വധഭീഷണിയുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തി.

ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും അത് ശ്രദ്ധയില്‍പ്പെട്ട ഉടനെ അഡീഷണല്‍ കമ്മീഷ്ണര്‍ അലോക് കുമാറുമായി ബന്ധപ്പെട്ടിരുന്നുവെന്നും അങ്ങനെയൊരു ഭീഷണിയില്ലെന്ന് അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഞാന്‍ അറവുകാരനുള്ള കുഞ്ഞാടല്ല. എന്റെ കരുത്തിനെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്- യഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button