GeneralKollywoodLatest News

പ്രശാന്തിനെ പൂമാലയിട്ട് സ്വീകരിക്കുമ്പോള്‍ തലകുനിച്ച് അജിത്‌!!

തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് അജിത്‌. തെലുങ്ക് സിനിമയിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ അജിത്തിന്റെ ഹിറ്റ് ചിത്രം കാതല്‍ കോട്ടൈ എന്ന തമിഴ് സിനിമയാണ്. സഹതാരമായി തുടങ്ങുകയും ഇന്ന് ആരാധകരുടെ സ്വന്തം ‘തല’ ആയി മാറുകയും ചെയ്ത അജിത്‌ ഇന്നും സൂപ്പര്‍താരമാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുന്നത് താരത്തിന്റെ പഴയ ഒരു ചിത്രമാണ്. നടന്‍ പ്രശാന്തിനൊപ്പം നില്‍ക്കുന അജിത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഏതോ ചടങ്ങില്‍ പ്രശാന്തിനെ പൂമാലയിട്ട് സ്വീകരിക്കുമ്പോള്‍ തലകുനിച്ച് നില്‍ക്കുന്ന അജിത്തിനെയാണ് ചിത്രത്തില്‍ കാണുന്നത്.

ഒരു സമയത്ത് അജിത്തിനെക്കാള്‍ വലിയ താരമായിരുന്നു പ്രശാന്ത്. നിരന്തരം പരാജയങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് പ്രശാന്ത് ഇപ്പോള്‍. എന്നാല്‍ അജിത്ത് ആരാധകരുടെ പ്രിയ താരമായി മാറുകയും ചെയ്തു. ”എങ്ങനെ തുടങ്ങി എന്നുള്ളതിലല്ല കാര്യം. എവിടെ എത്തി എന്നുള്ളതാണ് ” എന്ന കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close