BollywoodCinemaNEWS

ലോകത്ത് എവിടെപ്പോയാലും സൂപ്പര്‍ ഹീറോയാകുന്നത് ഇദ്ദേഹം : തുറന്നു പറഞ്ഞു കരീന കപൂര്‍

ഏറ്റവും ഹീറോയായ താരം ആരെന്ന ചോദ്യത്തിന് ബോളിവുഡില്‍ എല്ലാ താരങ്ങള്‍ക്കും വ്യക്തമായ ഒരു മറുപടിയുണ്ടാകും, മറ്റു ഭാഷയിലെപ്പോലെ “എല്ലാവരെയും ഒരേപോലെ ഇഷ്ടപ്പെടുന്നു” എന്ന ക്ലീഷേ സംഭാഷണം അവര്‍ പറയാറില്ല. ബോളിവുഡ് സുന്ദരി കരീന കപൂര്‍ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട താരത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.

ബോളിവുഡിന്റെ കിംഗ്ഖാന്‍ ഷാരൂഖിനോടാണ് കരീനയുടെ ആരാധന. ഇന്ത്യയിലെ ഏറ്റവും വലിയ പ്രണയ നായകന്‍ എന്നാണ് കരീന ഷാരൂഖിനെ വിശേഷിപ്പിക്കുന്നത്. ലോകത്ത് എവിടെപ്പോയാലും ഇന്ത്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക ഷാരൂഖ്‌ ആണെന്നും കരീന പറയുന്നു. ജനങ്ങളുടെ ജീവിതത്തെ തൊട്ടറിഞ്ഞ നടനാണ്‌ ഷാരൂഖ്‌. ഷാരൂഖുമായി അടുത്ത സൗഹൃദമുണ്ടെന്നും, വ്യക്തിപരമായ എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് സംസാരിക്കാന്‍ ഏറെ ഇഷ്ടമാണെന്നും ഒരു ടിവി ഷോയില്‍ സംസാരിക്കവേ കരീന വ്യക്തമാക്കി.

Tags

Post Your Comments


Back to top button
Close
Close